Join Whatsapp Group. Join now!
Aster MIMS 10/10/2023

അപകടങ്ങളും മരണങ്ങളും തുടർക്കഥയാവുമ്പോൾ

When accidents and deaths continue#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com 12.12.2021) നമ്മുടെ നാട്ടിലെ നിരത്തുകളിൽ വാഹനങ്ങൾ വിതയ്ക്കുന്ന അപകടങ്ങളും അതോടൊപ്പം ജീവഹാനി സംഭവിച്ചു കൊണ്ടിരിക്കുന്നതും തുടർക്കഥയാവുമ്പോൾ നെഞ്ചിനുള്ളിൽ വേദനകളുടേയും സങ്കടങ്ങളുടേയും അഗ്നി ആളിക്കത്തുകയാണ്. നടുറോഡുകളിൽ വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞു പോകുന്ന വാർത്തകളാണ് നിത്യേന കേൾക്കുന്നത്.

ഇതിനെല്ലാം കാരണക്കാരാകുന്നതിൽ രക്ഷിതാക്കൾക്കും പങ്കുണ്ട് എന്നതാണ് വസ്തുത. പ്രായപൂർത്തിയാകാത്ത മക്കൾക്ക് ഇരുചക്ര വാഹനങ്ങൾ വാങ്ങി കൊടുക്കുകയും അതിനെ ചിലർ ദുരുപയോഗം ചെയ്യുകയും അതിലൂടെ അപകടങ്ങളും മരണവും സംഭവിക്കുകയും ചെയ്യുന്നുവെന്നത് വാസ്തവമാണ്.
 
When accidents and deaths continue

പിതാക്കന്മാരുടെ വാഹനത്തിന്റെ താക്കോൽ അവരറിയാതെ കൈക്കലാക്കി വാഹനമോടിക്കുന്ന മക്കളുമുണ്ട്. നിയമപാലകരോ അതുമല്ലെങ്കിൽ സമൻസ് വീട്ടിലെത്തുമ്പോഴാണ് മാതാപിതാക്കന്മാർ കാര്യമറിയുന്നത്, പ്രായപൂർത്തിയാകാതെ അല്ലെങ്കിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് കേസായിട്ടുണ്ടെന്ന്.

വാഹനമോടിക്കുന്ന പലരുടെയും ചിന്ത മറ്റുള്ള വാഹനങ്ങളേക്കാൾ മുന്നിലെത്തെണമെന്നാണ്. ഈ അതിമോഹമാണ് പലപ്പോഴും അപകടത്തിനും മരണത്തിനും കാരണമാകുന്നത്. മരണം എല്ലാവർക്കും സുനിശ്ചിതമാണ്. പക്ഷെ നാം മരണത്തിന്റെ വായിൽ ചെന്നു പെടുമ്പോളാണ് വീട്ടിലുള്ളവർക്കും നാട്ടുകാർക്കും അടക്കാനാവാത്ത വേദനയായി അത് മാറുന്നത്.

നമ്മുടെ മക്കൾ പ്രായപൂർത്തിയായതോ ആകാത്തതോ ലൈസൻസുള്ളവരോ ഇല്ലാത്തവരോ ആയിക്കോട്ടേ, അവർ വീട്ടിൽ നിന്നും വാഹനമെടുത്ത് പോകുമ്പോൾ രക്ഷിതാക്കന്മാർ ചോദിക്കുക, എന്തിനാണ് വണ്ടിയെടുത്ത് പോകുന്നത്, ആരെ കാണാനാണ്, എവിടേക്കാണെന്നൊക്കെ. നമ്മുടെ മക്കൾ വണ്ടിയോടിക്കുന്നവരാണെങ്കിൽ അവർക്ക് നല്ല ഉപദേശങ്ങൾ നൽകുക എന്നത് മാതാപിതാക്കന്മാരുടെ ബാധ്യതയാണ്.

നടുറോഡിൽ വലിയ വാഹനങ്ങൾക്കടിയിൽ പെട്ട് ചതഞ്ഞ ശരീരത്തെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാകേണ്ടി വരുന്ന യുവത്വങ്ങളെയോർക്കുമ്പോൾ മനസ്സിനകത്തെ തളം കെട്ടി കിടക്കുന്ന സങ്കടങ്ങൾ വിട്ടു മാറുന്നില്ല. വാഹനാപകടത്തിൽ പെട്ട് പലരും കിടപ്പിലാണ്. ഒന്ന് ചരിഞ്ഞു കിടക്കുവാൻ പോലും കഴിയാതെ വിധിയെ ശപിച്ചു ജീവിക്കുന്നവരുമുണ്ട് നമുക്കിടയിൽ. നിയമ പാലകരും, വേണ്ടപ്പെട്ടവരും ബോധവൽകരണം നടത്തിയിട്ടും ചെവികൊള്ളാത്ത പുതിയ തലമുറകളുടെ ഈ പാച്ചിൽ കൊണ്ടുള്ള ഉദ്ദേശമെന്താണ്?.

നിങ്ങളുടെ വീടുകളിൽ നിങ്ങളെ കാത്തിരിക്കുന്ന, നിങ്ങളിൽ ഭാവി പ്രതീക്ഷകളർപ്പിച്ചിരിക്കുന്ന മാതാപിതാക്കളും, കൂടപ്പിറപ്പുകളുമുണ്ടെന്ന ഓർമ്മ നിങ്ങളിലുണ്ടാവണം… ഇരുചക്രവാഹനങ്ങളിൽ ജോലി അടക്കമുള്ള ആവശ്യത്തിനായി സഞ്ചരിക്കുന്നവരുണ്ട്, അതു പോലെ നേരമ്പോക്കിന് പോകുന്നവരെയും കാണാം. പക്ഷേ എല്ലാത്തിലും ഇരുചക്ര വാഹനമോടിക്കുന്നവരുടെ അമിത വേഗത അപകടം വിളിച്ച് വരുത്താറുണ്ട്.

റോഡിന്റെ ഇരുവശത്തു കൂടി പോകുന്ന വാഹനങ്ങളുടെ ഇടയിൽ കൂടിയുള്ള ഇരുചക്രവാഹനങ്ങളുടെ ചീറിപ്പാച്ചിലുകൾ കാണുമ്പോൾ നെഞ്ചിനുള്ളിലെ പേടി കൊണ്ട് അറിയാതെ പ്രാർത്ഥിച്ചു പോകുന്നു. ഒന്നും സംഭവിക്കാതിരിക്കട്ടേയെന്ന്… ട്രാഫിക് നിയമം അനുസരിക്കാതെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനു പോലും വകവെക്കാതെ മരണത്തിലേക്കുള്ള ഈ അമിത വേഗതയിലുള്ള ഓട്ടങ്ങൾ എന്നാണ് അവസാനിക്കുക?.

ചില രക്ഷിതാക്കൾ മക്കൾക്ക് നൽകുന്ന അമിത സ്വാതന്ത്ര്യം, അഭ്യാസ പ്രകടനങ്ങൾക്കും അത് അപകടത്തിലേക്കും നയിക്കാറുണ്ട്. നടുറോഡിലെ രക്ത കറ കഴുകിക്കളയാം, പക്ഷെ നിങ്ങളുടെ രക്ഷിതാക്കളുടേയും, കൂടപ്പിറപ്പുകളുടേയും കുടുംബക്കാരുടേയും ഹൃദയാന്തരങ്ങളിൽ അലയടിക്കുന്ന വേദനകളെ ആർക്കും മായ്ച്ചുക്കളയാൻ സാധിക്കില്ല. അതും കൂടി ഓർമയിലുണ്ടാവട്ടെ.

Keywords: Kerala, Article, Top-Headlines, Death, Accident, Muhammad Ali Nellikkunnu, When accidents and deaths continue.
< !- START disable copy paste -->

Post a Comment