ബ്രാഞ്ച് സെക്രടറിയിൽ നിന്നും കൈക്കൂലി വാങ്ങിയ അയ്യായിരം രൂപയും പിടിച്ചെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.
സുഭിക്ഷം പദ്ധതിയുടെ ഓണറേറിയവുമായി ബന്ധപ്പെട്ട ഒരു മാസത്തെ തുക ഓഫീസർക്ക് നൽകണം എന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും കേന്ദ്ര സർകാരിൽ നിന്ന് ലഭിച്ച പദ്ധതി വിഹിതത്തിൽ നിന്ന് ഒരു മാസത്തെ പണമായ 7000 രൂപ നൽകണമെന്നാണ് പറഞ്ഞതെന്നും ഇതിൽ 5000 രൂപ വാങ്ങിയത് കംപ്യൂടർ വർകുകൾ ചെയ്ത് തീർക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണെന്നുമാണ് പരാതി.
ബാക്കി 2000 രൂപ ഉടനെ എത്തിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നതായും ആരോപിക്കുന്നു. പണം നൽകുന്നതിനെ പാടശേഖര സെക്രടറി എതിർത്തിരുന്നുവെന്നാണ് വിവരം.
Keywords: Kasaragod, Kerala, News, Top-Headlines, Bribe, Arrest, Vigilance, Vigilance-raid, Complaint, CPM, Secretary, Office, DYSP, Government, Cash, Vigilance caught agriculture officer.