Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ടര വയസില്‍ മഞ്ജു വാര്യരെ കാണാന്‍ കരഞ്ഞു; ഇന്ന് താരത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തില്‍ 6 വയസുകാരന്‍

രണ്ടര വയസില്‍ മഞ്ജു വാര്യരെ കാണാന്‍ കരഞ്ഞെങ്കിലും ഇന്ന് താരത്തിനൊപ്പം Kochi, News, Kerala, Cinema, Entertainment, Top-Headlines, Baby, Boy

കൊച്ചി: (www.kasargodvartha.com 08.12.2021) രണ്ടര വയസില്‍ മഞ്ജു വാര്യരെ കാണാന്‍ കരഞ്ഞെങ്കിലും ഇന്ന് താരത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആറ് വയസുകാരനായ തേജസ്. 'വെള്ളരിക്കപട്ടണം' എന്ന ചിത്രത്തില്‍ ഓഡിഷന്‍ വഴിയാണ് തേജസിന് നടി മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഷൂടിങിനിടെ താരം തേജസിന്റെ രണ്ടര വയസിലെ വീഡിയോ കാണുകയുണ്ടായി.

കുഞ്ഞിന്റെ സ്‌നേഹത്തിന് മുന്നില്‍ സ്വതസിദ്ധമായ ചിരിയായിരുന്നു താരത്തിന്റെ മറുപടി. തേജസിനെ ഒപ്പം നിര്‍ത്തി മഞ്ജു ഫോടോയെടുക്കുകയും ചെയ്തു. ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജു വാര്യരും സൗബിനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Kochi, News, Kerala, Cinema, Entertainment, Manju Warrier, Top-Headlines, Baby, Boy, Two and a half year old cried to see Manju Warrier that day; Now that boy happy to have opportunity to act with the star on his 6 year old

അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊകേഷനുകള്‍. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ എ എസ് ദിനേശ്

Keywords: Kochi, News, Kerala, Cinema, Entertainment, Manju Warrier, Top-Headlines, Baby, Boy, Two and a half year old cried to see Manju Warrier that day; Now that boy happy to have opportunity to act with the star on his 6 year old

Post a Comment