കൊച്ചി: (www.kasargodvartha.com 15.12.2021) പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കി ദീലിപ്-നാദിര്‍ശ കൂട്ടുകെട്ടിലൊരുങ്ങുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിന്റെ ട്രെയിലെര്‍ പുറത്തിറക്കി. ചിരിയും കഥയും ഒളിപ്പിച്ച് എത്തിയ ചിത്രത്തിന്റെ ട്രെയിലെര്‍ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ ഡിസംബര്‍ 31ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
60 വയസുള്ള കഥാപാത്രമായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. ദിലീപിന്റെ ഭാര്യയായി ഉര്‍വശി വേഷമിടുന്നു. നസ്ലിന്‍ ആണ് മകന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ശ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'കേശു ഈ വീടിന്റെ നാഥന്‍'. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, അനുശ്രീ, സ്വാസിക എന്നിവര് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമറ-അനില്‍ നമ്പ്യാര്‍. ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Trending, Cinema, Entertainment, Trailer of new movie Keshu Ee Veedinte Nadhan release