Join Whatsapp Group. Join now!
Aster MIMS 10/10/2023

'തോട്ടിപ്പണി നിയമം വഴി നിരോധിച്ചിട്ടും പലയിടത്തും നിലനില്‍ക്കുന്നു'; ചുമട്ടുതൊഴില്‍ ഭൂതകാലത്തിന്റെ ശേഷിപ്പാണെന്നും തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും ഹൈകോടതി

Time to stop heavy work: High Court #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com 11.12.2021) ചുമട്ടുതൊഴില്‍ നിര്‍ത്തേണ്ട സമയമായെന്ന് ഹൈകോടതി. ഇത് ഭൂതകാലത്തിന്റെ ശേഷിപ്പാണെന്നും ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും കോടതി പറഞ്ഞു. യന്ത്രങ്ങള്‍ ചെയ്യേണ്ട കാര്യമാണ് ചുമട്ടുതൊഴിലാളികള്‍ ചെയ്യുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

ചുമട്ടുതൊഴിലാളികളുടെ പ്രയത്‌നം കണ്ടാല്‍ ഞെട്ടും. 50, 60 വയസ് കഴിഞ്ഞാല്‍ ആരോഗ്യം നശിച്ച് അവരുടെ ജീവിതം ഇല്ലാതാവുകയാണ്. 21-ാം നൂറ്റാണ്ടില്‍ ചുമട്ടുതൊഴില്‍ എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? 

News, Kerala, State, Top-Headlines, Kochi, High-Court, Time to stop heavy work: High Court

പണ്ട് ഇതു ചെയ്തിരുന്നത് അടിമകളാണ്. ഇവിടെ മാത്രമാണ് ഇപ്പോഴും ഇതുള്ളത്. സ്വന്തം പൗരന്‍മാര്‍ ഇതു ചെയ്യാന്‍ മറ്റു രാജ്യങ്ങള്‍ സമ്മതിക്കില്ല. തോട്ടിപ്പണി നിയമം വഴി നിരോധിച്ചിട്ടും കേരളത്തില്‍ ഇല്ലെങ്കിലും പലയിടത്തും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. 

തൊഴില്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് പൊലീസ് സംരക്ഷണം തേടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. നോക്കുകൂലി സംബന്ധിച്ച കേസ് 14ന് വിധി പറയാന്‍ മാറ്റി. 

Keywords: News, Kerala, State, Top-Headlines, Kochi, High-Court, Time to stop heavy work: High Court 

Post a Comment