Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രത്യേക സമുദായമായി അംഗീകരിക്കണമെന്ന് ആവശ്യം; തിയ്യ മഹാസഭ സംസ്ഥാന സമ്മേളനം ഡിസംബർ 25 ന് കാലിക്കടവിൽ

Thiyya Mahasabha State Conference on December 25 at Kalikkadavu#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 22.12.2021) ഈഴവരും തിയ്യരും രണ്ട് സമുദായമെന്നും, തിയ്യരെ പ്രത്യേക സമുദായമായി ഗവൺമെന്റ് രേഖകളിൽ ചേർക്കണമെന്നും, ഒബിസിയിൽ ഉള്ള 14 ശതമാനത്തിൽ നിന്നും ഏഴ് ശതമാനം സംവരണം തിയ്യർക്ക് പ്രത്യേകമായി നൽകണമെന്നും തിയ്യ മഹാസഭ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

  
Kasaragod, Kerala, News, Press meet, Conference, Video, President, Temple, Thiyya, Thiyya Mahasabha State Conference on December 25 at Kalikkadavu.



വിദ്യാഭ്യാസ- തൊഴിൽ മേഖലയിൽ തിയ്യ സമുദായത്തിന്റെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ ഈഴവ സമുദായം തട്ടിയെടുക്കുക വഴി തിയ്യ സമുദായം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കേരളത്തിലെ തിയ്യ സമുദായ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള സമ്പ്രദായിക ഭരണ ക്രമം, ആചാര അനുഷ്ഠാനങ്ങൾ, അധ്വാപനം, സംസ്കൃത സാഹിത്യം, പൂരക്കളി, വൈദ്യം, കളരി തുടങ്ങിയ വലിയ സംസ്കാരം ഇന്നും നെഞ്ചിലേറ്റി നടക്കുന്ന ജനവിഭാഗമാണ് തിയ്യരെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഈ അടുത്തകാലത്ത് ഇവയൊക്കെ ഈഴവന്റെതാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുവെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. ഇത് തികച്ചും എതിർക്കപെടേണ്ടതാണ്. തിയ്യ സമുദായത്തെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, സമ്പത്തിക മേഖലയിൽ ശക്തമാക്കുക എന്നതാണ് തിയ്യ മഹാസഭയുടെ പ്രവർത്തന ലക്ഷ്യങ്ങൾ. സമുദായത്തിന്റെ ഉന്നമനത്തോടൊപ്പം സമൂഹത്തിന്റെ സമഗ്ര പുരോഗതിയും സാമൂഹിക ഐക്യവുമാണ് തിയ്യ മഹാസഭ ഉദ്ദേശിക്കുന്നത്.

അതിനായി ശക്തമായ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതിന്റെ ഭാഗമായി സംസ്ഥാന സമ്മേളനം 'ആരൂഢം 2021' ഡിസംബർ 25 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ അഞ്ച് മണിവരെ കാസർകോട് കാലിക്കടവ് കരക്കക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജനപ്രതിനിധികളും, സാംസ്കാരിക നായകരും, ക്ഷേത്ര ഭാരവാഹികളും, സ്ഥാനികരും ചടങ്ങിൽ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രടറി ഗിരീഷ് പൊന്നാട് മലപ്പുറം, ജനറൽ കൺവീനർ പി സി വിശ്വംഭരൻ പണിക്കർ കാസർകോട്, സെക്രടറി സുനിൽകുമാർ ചാത്തമത്ത്, മീഡിയ ചെയർമാൻ എൻ ചന്ദ്രൻ പുതുക്കെ, ജില്ലാ ട്രഷറർ എം കെ കുഞ്ഞികൃഷ്ണൻ പിലിക്കോട്, തൃക്കരിപ്പൂർ മേഖല കമിറ്റി പ്രസിഡണ്ട് ടി വി രാഘവൻ തിമിരി എന്നിവർ പങ്കെടുത്തു.



Keywords: Kasaragod, Kerala, News, Press meet, Conference, Video, President, Temple, Thiyya, Thiyya Mahasabha State Conference on December 25 at Kalikkadavu.


< !- START disable copy paste -->

Post a Comment