'നാഗ നായകിനെതിരെ ഉർവ, ബജ്‌പെ, സൂറത്ത്കൽ, മുൽകി, പനമ്പൂർ, കാവൂർ, ഉള്ളാൾ പൊലീസ് സ്‌റ്റേഷനുകളിൽ കേസുകളുണ്ട്. മറ്റു ജില്ലകളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ദാവൻഗരെയിൽ മാരുതിയുടെ ഉടമസ്ഥതയിലുള്ള ജ്വലറി വഴിയാണ് മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കുന്നത്.
വീടുകളിൽ നിന്ന് മോഷണം നടത്തിയ 6,86,000 രൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തു. മാരുതിയുടെ ജ്വലറിയിൽ നിന്നും നാഗ നായകിന്റെ വസതിയിൽ നിന്നുമായി 18 ലക്ഷം രൂപ വിലമതിക്കുന്ന 406 ഗ്രാം സ്വർണാഭരണങ്ങളും 10.40 ലക്ഷം രൂപയുടെ 16 കിലോ വെള്ളി സാധനങ്ങളും പിടികൂടി. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 28,40,000 രൂപയാണ്. സുരക്ഷയും സിസിടിവി ക്യാമറകളും ഇല്ലാത്ത ക്ഷേത്രങ്ങളും ദൈവസ്ഥാനങ്ങളുമാണ് പ്രതികൾ ലക്ഷ്യമിട്ടത്. മഴക്കാലത്ത് വീടുകൾ കേന്ദ്രീകരിച്ചും രാത്രി പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലുമാണ് ഇവർ മോഷണം നടത്തിയിരുന്നത്.' - പൊലീസ് പറഞ്ഞു.
അതേസമയം നാലു വീടുകളിലെ മോഷണ കേസിൽ രണ്ടുപേരെയും സൂറത്ത്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂർ ജില്ലയിലെ രാജൻ ചിന്നതമ്പി (57), പി ബി പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 16,50,000 രൂപ വിലമതിക്കുന്ന 366.632 ഗ്രാം സ്വർണം പിടികൂടിയതായും പൊലീസ് പറഞ്ഞു.
Keywords: Mangalore, News, Karnataka, Jweller-robbery, Robbery, Temple, Arrest, Accuse, Police, Case, Jewellery, Theft cases; two arrested.
< !- START disable copy paste -->