Join Whatsapp Group. Join now!
Aster MIMS 10/10/2023

കൈക്കൂലി കേസിൽ പിടിയിലായ കൃഷി ഓഫീസറുടെ യോഗ്യത സംബന്ധിച്ചും അവ്യക്തത; 2018 ൽ സസ്‌പെൻഡ് ചെയ്തിരുന്നതായും വിവരം

Suspicion about qualifications of the agriculture officer arrested in the bribery case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെങ്കള: (www.kasaragodvartha.com 09.12.2021) കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായ ചെങ്കള കൃഷി ഓഫീസർ എറണാകുളം ജില്ലയിലെ അജി പി ടിയുടെ യോഗ്യത സംബന്ധിച്ചും അവ്യക്തതകളെന്ന് വിവരം. അതോടൊപ്പം 2018 ൽ തൃശൂർ കൊടശ്ശേരിയിലെ ഗുരുതരമായ ക്രമക്കേടുകൾക്ക് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു എന്ന വിവരവും പുറത്ത് വരുന്നു.
                      
News, Kerala, Kasaragod, Cherkala, Arrest, Agriculture, Top-Headlines, Case, Vigilance, District, Investigation, State, Government, Suspicion about qualifications of the agriculture officer arrested in the bribery case.

ആഗ്രയിലെ ഭീംറാവു അംബേദ്കർ സർവകലാശാലയുടെ അഗ്രികൾചർ റെഗുലർ സെർടിഫികറ്റാണ് സ്ഥാനക്കയറ്റത്തിനായി അജി സമർപിച്ചിരിക്കുന്നതെന്നും എന്നാൽ സെർവീസ് ബുക് പരിശോധിച്ചാൽ ഇക്കാലയളവിൽ ഇയാൾ പഠനം നടത്തിയതിന്റെയോ അതിനായി അവധി എടുത്തതിന്റെയോ വിവരങ്ങളില്ലെന്നാണ് വിജിലൻസ് കേന്ദ്രങ്ങൾ പറയുന്നത്.

പരാതിയെ തുടർന്ന് നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. പഠനത്തിനായി അജി അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും ഇത് റദ്ദാക്കി കൊണ്ട് തിരികെ ജോലിയിൽ പ്രവേശിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്. അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ സെർടിഫികെറ്റ് റദ്ദാക്കാനും വകുപ്പ് തല നടപടിക്കും വിജിലൻസ് നിർദേശിച്ചിരുന്നു. തുടർന്ന് നടപടികൾ ആരംഭിച്ചെങ്കിലും അജി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ നിർത്തിവെച്ച് 2013 ൽ കൃഷി ഓഫീസറായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു.

ഏറ്റവും ഒടുവിലായി കേന്ദ്ര - സംസ്ഥാന സർകാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം സുരക്ഷിതം പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനിടെ കൈക്കൂലി വാങ്ങിയെന്നതിനാണ് എജിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്.


Keywords: News, Kerala, Kasaragod, Cherkala, Arrest, Agriculture, Top-Headlines, Case, Vigilance, District, Investigation, State, Government, Suspicion about qualifications of the agriculture officer arrested in the bribery case.
< !- START disable copy paste -->

Post a Comment