കോയമ്പത്തൂര്‍: (www.kasargodvartha.com 17.12.2021) കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. ശരവണംപട്ടിക്ക് സമീപം ശിവാനന്ദപുരം സ്വദേശിയായ വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 12ന് പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളില്‍ തിരച്ചില്‍ നടത്തി.
തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതോടെ ശരവണംപട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ശിവാനന്ദപുരത്ത് വ്യാഴാഴ്ച ഉപേക്ഷിച്ച നിലയില്‍ കണ്ട ചാക്കുകെട്ടില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.
ചാക്കുകെട്ട് പരിശോധിച്ചപ്പോള്‍ ഭാഗികമായി അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കൈകാലുകള്‍ ബന്ധിച്ചിരുന്നു. രക്ഷിതാക്കള്‍ മൃതദേഹം മകളുടേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, National, Coimbatore, Top-Headlines, Crime, Death, Student, Police, Student's dead body found in Coimbatore
< !- START disable copy paste -->