city-gold-ad-for-blogger

എസ് ഡി പി ഐ സംസ്ഥാന സെക്രടറി വെട്ടേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ

ആലപ്പുഴ: (www.kasargodvartha.com 19.12.2021) എസ് ഡി പി ഐ സംസ്ഥാന സെക്രടറി കെ എസ് ഷാന്‍ വെട്ടേറ്റ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാന്‍ സഞ്ചരിച്ച ബൈക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. 

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. 

അതിനിടെ, കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചു. ഒരു പാര്‍ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹ് മദ് ബശീര്‍ പറഞ്ഞു. 

എസ് ഡി പി ഐ സംസ്ഥാന സെക്രടറി വെട്ടേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ


പോപുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക് പോസ്റ്റ്: 

എസ് ഡി പി ഐ സംസ്ഥാന സെക്രടറി കെ എസ് ഷാനെതിരെ ആര്‍എസ്എസ് നടത്തിയ ആസൂത്രിത ആക്രമണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹ് മദ് ബശീര്‍ ശക്തമായി പ്രതിഷേധിച്ചു. ഒരു പാര്‍ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് പദ്ധതിയിട്ടിരിക്കുന്നതെന്ന് വ്യക്തമാവുകയാണ്. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം.

ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന ഷാനെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കാറിലെത്തിയ ആര്‍എസ്എസ് ആക്രമിസംഘം ഇടിച്ചു വീഴ്ത്തിയ ശേഷമാണ് മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. വ്യക്തമായ ഗുഢാലോചനയോടെയാണ് ആക്രമണം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. ആലപ്പുഴയില്‍ അടുത്തിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാന് നേരെ ആക്രമണം നടന്നിട്ടുള്ളത്. ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Keywords: News, Kerala, State, Alappuzha, Top-Headlines, Politics, SDPI, Killed, Death, Political party, Social-Media,  SDPI State Secretary Shanu Killed in Alappuzha

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia