Join Whatsapp Group. Join now!
Aster MIMS 10/10/2023

സഅദിയ്യ സനദ് ദാനത്തിനും ആണ്ട് നേര്‍ചയ്ക്കും ആത്മീയ സംഗമത്തോടെ പ്രൗഢ സമാപ്തി; 532 പേര്‍ ബിരുദം സ്വീകരിച്ചു

Saadiya programme concluded#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദേളി: (www.kasargodvartha.com 05.12.2021) സമാപന പ്രാർഥന സംഗമത്തോടെ ജാമിഅ സഅദിയ്യ സനദ് ദാനത്തിനും ആണ്ട് നേര്‍ചയ്ക്കും പ്രൗഢ സമാപ്തി. പണ്ഡിത മഹത്തുക്കളെ സാക്ഷിയാക്കി 532 പേരാണ് സനദ് സ്വീകരിച്ചത്. 450 സഅദികള്‍, 62 അഫ്‌ളല്‍ സഅദികള്‍, 20 ഹാഫിളുകള്‍ എന്നിവര്‍ സഅദിയ്യ അധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളില്‍ നിന്നും സനദ് ഏറ്റുവാങ്ങി.

  
Kasaragod, Kerala, News, Top-Headlines, Deli, Programme, Kumbol-Thangal, Saadiya programme concluded.



സമാപന സംഗമം കേരള മുസ്ലിം ജമാഅത് ജനറൽ സെക്രടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാർഥനയും സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ സമാപന പ്രാർഥനയും നിര്‍വഹിച്ചു. പ്രിന്‍സിപൽ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രസംഗം നടത്തി. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കൂറ്റമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി പ്രഭാഷണം നടത്തി.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഖഫി തങ്ങള്‍ മലേഷ്യ, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങല്‍, സയ്യിദ് ഇസ്മാഈല്‍ മദനി ഉജിരെ, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ശാഫി തങ്ങള്‍ വളപട്ടണം, സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദ് സ്വാലിഹ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

നുറുല്‍ ഉലമ സ്മാരക നിധി സമാഹരണം സോണ്‍ തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ യഥാക്രമം ഉദുമ, മഞ്ചേശ്വരം, മുള്ളേരിയ സോണുകള്‍ക്കും, സര്‍കിള്‍ തലത്തില്‍ ചെമ്മനാട്, വൊര്‍ക്കാടി, പള്ളങ്കോട് എന്നീ ഘടകങ്ങള്‍ക്കും ശാഖാ തലങ്ങളില്‍ സ്ഥാനങ്ങള്‍ നേടിയ കുണിയ, കുവ്വത്തൊട്ടി, മജിര്‍പ്പള്ള എന്നീ യൂനിറ്റുകള്‍ക്കും പരിപാടിയില്‍ പ്രത്യേക ഉപഹാരം നല്‍കി.

നേരത്തെ നടന്ന സ്ഥാന വസ്ത്ര വിതരണം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. പ്രാസ്ഥാനിക സംഗമം പ്രൊഫസര്‍ എ കെ അബ്ദുൽ ഹമീദ്, സഅദി പണ്ഡിത സംഗമം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും ഉദ്ഘാടനം ചെയ്തു. ഖത്മുല്‍ ഖുര്‍ആന്‍ പ്രാർഥനക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ ബാഫഖി മലേഷ്യയും നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, News, Top-Headlines, Deli, Programme, Kumbol-Thangal, Saadiya programme concluded.


< !- START disable copy paste -->

Post a Comment