Join Whatsapp Group. Join now!
Aster MIMS 10/10/2023

പൂട്ടിയിട്ട വീടുകളിൽ മുൻവാതിൽ തകർത്ത് കവർച്ച: പൊലീസ് അന്വേഷണം തുടങ്ങി

Robbery at locked houses: Police have launched an investigation#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com 28.12.2021) ബേക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പനയാലിലെ പൂട്ടിയിട്ട അടുത്തടുത്ത രണ്ടു വീടുകൾ കുത്തിത്തുറന്ന് കവർച്ച. റിട്ട. എസ് ഐ മോഹനന്റെ ഭാര്യ ഷീനയുടെ വീട്ടിലും തൊട്ടടുത്ത രാമകൃഷ്ണന്റെ ഭാര്യ ഹേമലതയുടെ വീട്ടിലുമാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്.
 
Kerala, News, Kasaragod, Bekal, House, Robbery, Police, Case, Complaint, Investigation, Robbery at locked houses: Police have launched an investigation.



ഷീനയും മകൻ മനോജിന്റെ ഭാര്യ മമിതയുമാണ് ഇവിടെ താമസം. മമിത കഴിഞ്ഞ ദിവസം ഐങ്ങോത്തെ സ്വന്തം വീട്ടിലേക്കും ഷീന ബന്ധുവീട്ടിലേക്കും പോയ സമയത്ത് വീടിന്റെ മുൻവശത്തെ കതക് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അലമാര കുത്തിത്തുറന്ന് 5000 രൂപ കവർച്ച ചെയ്തതായാണ് പരാതി.

അടുത്ത വീട്ടിലെ രാമകൃഷ്ണ ന്റെ ഭാര്യ ഹേമലത മാങ്ങാട്ടുള്ള ബന്ധുവീട്ടിലേക്ക് പോയ സമയത്തായിരുന്നു വീടിന്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ച 3,500 രൂപയും കവർച്ച ചെയ്തതായി പറയുന്നത്. 

ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kerala, News, Kasaragod, Bekal, House, Robbery, Police, Case, Complaint, Investigation, Robbery at locked houses: Police have launched an investigation.
< !- START disable copy paste -->

Post a Comment