Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയിൽവേ സ്റ്റേഷൻ റോഡിൽ ട്രാഫിക് ജംഗ്ഷൻ മുതൽ ക്ലോക് ടവർ വരെ റോഡ് വീതി കൂട്ടുന്നു; പ്രാരംഭ നടപടികൾ ആരംഭിച്ചു

Road widening from Traffic Junction to Clock Tower on Railway Station Road#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 06.12.2021) കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിൽ ട്രാഫിക് ജംഗ്ഷൻ മുതൽ ക്ലോക് ടവർ വരെയുള്ള പഴയ ദേശീയപാതയുടെ റോഡ് വീതി കൂട്ടൽ പ്രവൃത്തിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് ആറ് കോടി രൂപ അനുവദിച്ചിരുന്നു. നേരത്തെ റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണത്തിന് അനുവദിച്ച അഞ്ച് കോടിക്ക് പുറമെയാണ് ഈ തുക കൂടി അനുവദിച്ചത്.

Road widening from Traffic Junction to Clock Tower on Railway Station Road

ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ വ്യാപാരികളുമായും ഭൂഉടമകളുമായും എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ സാന്നിധ്യത്തിൽ ചർച നടത്തി.

നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ്, വികസന സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, വാർഡ് കൗൺസിലർമാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹസീന നൗശാദ്, കെ ഡി പി സ്‌പെഷ്യൽ ഓഫീസർ രാജ്മോഹൻ, പി ഡബ്ല്യൂ ഡി എക്സിക്യൂടീവ്‌ എൻജിനീയർ, നഗരസഭാ സെക്രടറി ബിജു, അസിസ്റ്റന്റ് എൻജിനീയർ ഉപേന്ദ്രൻ, വ്യാപാരികൾ, ഭൂഉടമകൾ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Thayalangadi, Railway station, Road, Development project, Top-Headlines, Meeting, Road widening from Traffic Junction to Clock Tower on Railway Station Road.
< !- START disable copy paste -->

Post a Comment