city-gold-ad-for-blogger

ചന്ദ്രഗിരി റോഡിൽ വീണ്ടും ദുരന്തം; വാഹനാപകടത്തിൽ 13 കാരൻ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.12.2021) അതിഞ്ഞാൽ ചന്ദ്രഗിരി റോഡിൽ വാഹനാപകടത്തിൽ 13 കാരൻ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക് ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് കടപ്പുറം പാലായിലെ മുസ്‌ത്വഫ - ജുവൈരിയ ദമ്പതികളുടെ മകൻ മിജ് വാദ് (13) ആണ് മരിച്ചത്.

ബൈക് ഓടിച്ച പെരിയ പുക്കളത്തെ ആർ രാധാകൃഷ്ണൻ നായരുടെ മകൻ ശരതിനെ (20) ഗുരുതരമായ പരിക്കുകളോടെ മംഗ്ളുറു ആശുപത്രിയിലേക്ക് മാറ്റി.
 
ചന്ദ്രഗിരി റോഡിൽ വീണ്ടും ദുരന്തം; വാഹനാപകടത്തിൽ 13 കാരൻ മരിച്ചു

ഇക്ബാൽ ഹയർ സെകൻഡറി സ്കൂളിലെ വിദ്യാർഥിയായ മിജ് വാദ് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ പോയി തിരിച്ച് വരുമ്പോൾ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർചെ ചന്ദ്രഗിരി റോഡിൽ ഉണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് അതിഞ്ഞാലിൽ വീണ്ടും അപകടം നടന്നത്.

Keywords:  Kerala, News, Kanhangad, Accident, Bike, Accidental Death, Top-Headlines, Athinhal, Student, Road accident; Mijvad, Mijwad, 13-year-old boy died. 
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia