Join Whatsapp Group. Join now!
Aster MIMS 10/10/2023

സഞ്ചാരികളെ വരവേൽക്കാൻ ബേക്കൽ പുഴയിൽ ഇനി റിവർ ക്രൂയിസും

River cruises on the Bekal River for tourists #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com 25.12.2021) സഞ്ചാരികളെ വരവേൽക്കാൻ ബേക്കൽ പുഴയിൽ ഇനി റിവർ ക്രൂയിസ്. ജലടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിട്ടാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. കുടുംബശ്രീയുടെയും ഗോഡ്സ് ഓൺ കൺട്രി ക്ലബിൻ്റെയും നേതൃത്വത്തിൽ ആരംഭിച്ച റോ ആൻഡ് ഡൈൻ ഉദുമ എംഎൽഎ അഡ്വ. സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.

  
Kerala, Bekal, News, Kasaragod, Top-Headlines, Kanhangad, Tourism, River, Panchayath, President, River cruises on the Bekal River for tourists.

കയാകിംഗിനും ലഘു ഭക്ഷണത്തിനുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ കയാകിംഗിൽ ആദ്യ യാത്ര നടത്തി.

പരിപാടിയിൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസ്‌നിൻ വഹാബ്, സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ വി സൂരജ്, എ മണികണ്ഠൻ, ജയശ്രീ കെ വി, മുഹമ്മദ് കുഞ്ഞി ചോണായി, അബ്ദുല്ല കുഞ്ഞി, രാധിക ടി വി, ബി ആർ ഡി സി മാനജർ രവീന്ദ്രൻ, മണി അതിക്കാൽ, മോഹൻ കുമാർ നാരംതട്ട , ബേക്കൽ ടൂറിസം ഫ്രറ്റേനിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് സംസാരിച്ചു. അനീഷ അംബുജാക്ഷൻ സ്വാഗതവും പള്ളിക്കര സി ഡി എസ് ചെയർപേഴ്സൺ പത്മിനി നന്ദിയും പറഞ്ഞു.



Keywords: Kerala, Bekal, News, Kasaragod, Top-Headlines, Kanhangad, Tourism, River, Panchayath, President, River cruises on the Bekal River for tourists.< !- START disable copy paste -->

Post a Comment