Join Whatsapp Group. Join now!
Aster MIMS 10/10/2023

ആകാശത്ത് വെട്ടിത്തിളങ്ങി 40 നിഗൂഢ വസ്തുക്കൾ; തീവണ്ടി പോലെ കടന്നുപോകുന്നു; അമ്പരപ്പോടെ ജനങ്ങൾ; സത്യമറിഞ്ഞപ്പോൾ കൗതുകം

Public witnessed some mysterious flying objects at sky #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com 21.12.2021) തിങ്കളാഴ്ച വൈകുന്നേരം ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലുള്ളവർ ആകാശത്ത് ആ കാഴ്ച കണ്ടു അമ്പരന്നു. മാനത്ത് വെട്ടിത്തിളങ്ങി നിഗൂഢമായ 40 വസ്തുക്കൾ പറക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പലരും കൗതുകത്തോടെ നോക്കി നിന്നു.

  
Kerala, News, Mangalore, Top-Headlines, Udupi, Train, District, Sky, Space,  Public witnessed some mysterious flying objects at sky.



വൈകാതെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരാൻ തുടങ്ങി. ലോകത്തിലെ അതിസമ്പന്നരിൽ ഒരാളായ എലോൺ മസ്‌കിന്റെ യുഎസ് കമ്പനിയായ സ്‌പേസ് എക്‌സ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ഉപഗ്രഹങ്ങളായിരുന്നു അവ. ബഹിരാകാശ സഞ്ചാരത്തില്‍ പുതുചരിത്രമെഴുതിയ കമ്പനിയാണ് സ്‌പേസ് എക്‌സ്.

സ്റ്റാർലിങ്ക് എന്ന് വിളിക്കുന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഉപഗ്രഹങ്ങൾ. ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനും ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇന്റർനെറ്റ് ബീം ചെയ്യാനും സ്‌പേസ് എക്‌സിന്റെ പദ്ധതിയാണിത്. ലൻഡൻ മുതൽ അന്റാർടിക വരെയുള്ള ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും അതിവേഗ ഇന്റർനെറ്റ് വിതരണം ചെയ്യുക എന്നതാണ് സ്റ്റാർലിങ്കിലൂടെ ലക്ഷ്യമിടുന്നത്. ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്കായി ഇത് ഉപയോഗിക്കാമെന്നാണ് സ്‌പേസ് എക്‌സിന്റെ പ്രതീക്ഷ.

ഈ ഉപഗ്രഹങ്ങൾ തലയ്ക്കു മുകളിലൂടെ ഒന്നിന് പിറകെ ഒന്നായി പോയതോടെയാണ് ഒരു തീവണ്ടി പോലെ അത്ഭുത കാഴ്ച ഇങ്ങ് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും ഒരുക്കിയത്.

Keywords : Kerala, News, Mangalore, Top-Headlines, Udupi, Train, District, Sky, Space,  Public witnessed some mysterious flying objects at sky.< !- START disable copy paste -->

Post a Comment