യാത്രക്കാരുടെ മനസിൽ തീപടർത്തിയ ടൂറിസ്റ്റ് ബസ് അഗ്നിബാധ
Dec 17, 2021, 10:49 IST
സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 17.12.2021) ഓടിക്കൊണ്ടിരിക്കെ തീപിടിച്ച മുംബൈ - മംഗ്ളുറു സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുടെ മനസിലിപ്പോഴും തീയാണ്. ഉത്തര കന്നട ജില്ലയിൽ കോലാറിനടുത്ത യെല്ലപ്പൂർ ജോഡക്കരെയിലെത്തിയപ്പോഴായിരുന്നു അഗ്നിബാധ.
എൻജിനിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ ബസ് നിറുത്തി ഡ്രൈവറും ജീവനക്കാരും യാത്രക്കാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി. നെഞ്ചിൽ തീയുമായി യാത്രക്കാർ ഇറങ്ങി.
22 യാത്രക്കാരിൽ അവസാനത്തെയാൾ പുറത്തുവരുമ്പോഴേക്കും ബസ് കത്തിത്തുടങ്ങിയിരുന്നു. യെല്ലപ്പൂർ പൊലീസ് സ്ഥലത്തെത്തി അഗ്നിശമന സേനയെ വിവരം അറിയിച്ചു. സേന തീയണച്ചു.
< !- START disable copy paste -->

Keywords: Mangalore, Karnataka, News, Top-Headlines, Accident, Tourism, Bus, Fire, Fire force, Natives, Driver, Police, Private Bus Catches Fire.