കാസർകോട്: (www.kasargodvartha.com 20.12.2021) ചൊവ്വാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 21 ന് രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ ഗതാഗത നിയന്ത്രണമേര്‍പെടുത്തി.
ദേശീയപാതയിലെ മീങ്ങോത്ത് മുതല്‍ ചട്ടഞ്ചാല്‍ വരെയും സംസ്ഥാന പാതയിലെ പള്ളിക്കര മുതല്‍ കളനാട് വരെയും ചട്ടഞ്ചാല്‍ മുതല്‍ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം.
ബസ്, മറ്റ് ചെറു വാഹനങ്ങള്‍ എന്നിവ നിയന്ത്രണവിധേയമായി കടത്തി വിടും. എന്നാല്‍ അമിത ഭാരവുമായി വരുന്ന വലിയ വാഹനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ ഇതുവഴി കടത്തി വിടില്ല.
Keywords: Kerala, News, Kasaragod, Periya, India, President, Visit, Top-Headlines, Vehicles, Lorry, Passenger, President’s visit in Kasargod; Traffic will be restricted on Tuesday.
< !- START disable copy paste -->