കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2021) ഭിക്ഷാടനം നടത്തിവന്ന രണ്ട് പെൺകുട്ടികളെ പൊലീസ് ഇടപെട്ട് മോചിപ്പിച്ചു. സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴും 12 ഉം വയസുള്ള രണ്ട് പെൺകുട്ടികളെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി പരവനടുക്കം മഹിളാ മന്ദിരത്തിൽ പാർപിച്ചു.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ, ഇൻസ്പെക്ടർ കെ പി ഷൈൻ, എസ് ഐ കെ പി സതീഷ് എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഭിക്ഷാടനം നടത്തുന്ന കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഭിക്ഷാടനത്തിന് അയച്ച തമിഴ്നാട് സ്വദേശിനി മല്ലിക (55) യെയാണ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട്ട് നിരവധി കുട്ടികളെ ഭിക്ഷാടനത്തിനിറക്കിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പൊലീസ് മോചിപ്പിച്ച കുട്ടികൾ തൻ്റെ മക്കൾ തന്നെയാണെന്നാണ് അറസ്റ്റിലായ മല്ലികയുടെ വാദമെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
ഇതേ കുറിച്ച് അന്വേഷിച്ച് ഉറപ്പ് വരുത്തുമെന്നും പൊലീസ് പറഞ്ഞു. വൻ ഭിക്ഷാടന റാകെറ്റ് തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയം. അറസ്റ്റിലായ മല്ലികയ്ക്കെതിരെ നേരത്തെ കാസർകോട് പൊലീസും കേസെടുത്തിരുന്നതായി പൊലീസ് സൂചിപ്പിച്ചു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിനാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
Keywords: Kerala, News, Kanhangad, Top-Headlines, Begging, Girl, Police, Case, Arrest, Woman, Police release two begging girls; Woman arrested; Suspicion that a large racket was operating.
< !- START disable copy paste -->