കൊച്ചി: (www.kasargodvartha.com 17.12.2021) പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍പെട്ട സ്‌കൂടെര്‍ മോഷ്ടാവ് പൊലീസ് പിടിയില്‍. മോഷ്ടിച്ച സ്‌കൂടെറില്‍ പെട്രോളടിക്കാന്‍ കാശില്ലാതെ നടുറോഡില്‍ കുടുങ്ങിപ്പോയതോടെയാണ് പ്രതി പൊലീസുകാരുടെ പിടിയിലായത്.
അമ്പലമേട് കേബിള്‍ നെറ്റ് വര്‍ക് ഓഫീസിന് മുന്നില്‍ നിന്നും വാഹനം മോഷ്ടിച്ച് കടന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഴിയില്‍ പെട്രോളടിക്കാന്‍ പൈസയില്ലാതെ പരുങ്ങിനിന്ന ജോബിയെ കണ്ട നാട്ടുകാര്‍ക്കാണ് സംശയം തോന്നിയത്.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച മോഷണ ദൃശ്യത്തിലെ ചെറുപ്പക്കാരനാണോയെന്ന നാട്ടുകാരുടെ സംശയം തെറ്റിയില്ല. പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ ജോബി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് യുവാവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Keywords: News, Kerala, State, Kochi, Petrol, Theft, Vehicle, Police, Arrest, Top-Headlines, Police arrested young man for stealing scooter from Kochi