Join Whatsapp Group. Join now!
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊല കേസ്: ഒടുവിൽ അറസ്റ്റിലായ 5 പേരുടെയും ജാമ്യാപേക്ഷ ഹൈകോടതി തള്ളി

Periya case; Bail plea of 5 rejected#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kasargodvartha.com 10.12.2021) പെരിയ ഇരട്ടക്കൊല കേസിൽ ഒടുവിൽ അറസ്റ്റിലായ അഞ്ച് പേരുടെയും ജാമ്യാപേക്ഷ ഹൈകോടതി തള്ളി. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രടറി രാജു, വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്.

  
Kochi, Ernakulam, News, Top-Headlines, Periya, CBI, Investigation, Court, Court-order, Bail, Accuse, Case, Murder, Murder-case, Arrest, Periya case; Bail plea of 5 rejected.



അഞ്ച് പ്രതികളും ഗൂഢാലോചനയിൽ പങ്കെടുത്തതിന് തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും സിബിഐ ശക്തമായി വാദിച്ചിരുന്നു. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐ വാദവും അംഗീകരിച്ചാണ് ഹൈകോടതി വിധി പ്രസ്താവിച്ചത്.

കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായെന്നും കുറ്റപത്രം സമർപിച്ചതിനാൽ തടവിൽ കഴിയേണ്ടതിന്‍റെ ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. അഞ്ച് പേരുടെയും അറസ്റ്റിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രടറി ഉൾപെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. പെരിയ മുന്‍ ലോകല്‍ കമിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്.


Keywords: Kochi, Ernakulam, News, Top-Headlines, Periya, CBI, Investigation, Court, Court-order, Bail, Accuse, Case, Murder, Murder-case, Arrest, Periya case; Bail plea of 5 rejected.


< !- START disable copy paste -->

Post a Comment