'വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളുകളുടെ ഉദ്ദേശ്യം. ജീവിതശൈലി മാറ്റാൻ സർകാർ ഇടപെടരുത്. സർകാർ ജാതി വിവേചനം ഉണ്ടാക്കരുത്. ഇതൊരു അഭ്യർഥനയാണ്' - അദ്ദേഹം കൂട്ടിച്ചേർത്തു.
മംഗ്ളൂറിൽ മതപരിവർത്തന പ്രവർത്തനങ്ങൾ കാരണം നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മതപരിവർത്തനം മൂലം ഒരു കുടുംബം നഷ്ടപ്പെട്ടു. ആരും ഇത്തരം ജോലികളിൽ ഏർപെടരുത്. ശരിയായ നിയമത്തിലൂടെയാണ് മതപരിവർത്തനത്തെ എതിർക്കേണ്ടത്. സ്വന്തം ഇഷ്ടപ്രകാരം ആരെങ്കിലും മതം മാറിയാൽ ആരും എതിർക്കില്ല. പക്ഷേ, നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കണം. ശരിയായ നിയമത്തിലൂടെ സർകാർ ഇത് തടയണമെന്നും സ്വാമി വിശ്വപ്രസന്ന തീർഥ പറഞ്ഞു.
Keywords: News, Karnataka, Top-Headlines, Mangalore, Students, Food, Government, Childrens, Education, Religion, Pejawar Swamiji, Pejawar Swamiji against the distribution of eggs to children in schools.
< !- START disable copy paste -->