city-gold-ad-for-blogger

പെരിയ ഇരട്ടകൊല കേസിൽ നിർണായക നീക്കവുമായി സിബിഐ; സിപിഎം ബ്രാഞ്ച് സെക്രടറി അടക്കം 5 പേർ അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 01.12.2021) പെരിയ ഇരട്ടകൊല കേസിൽ നിർണായക നീക്കവുമായി സിബിഐ. സിപിഎം ബ്രാഞ്ച് സെക്രടറി അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്‌തു. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രടറി രാജു, സിപിഎം പ്രവർത്തകരായ സുരേന്ദ്രൻ, ശാസ്ത മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
                                  
പെരിയ ഇരട്ടകൊല കേസിൽ നിർണായക നീക്കവുമായി സിബിഐ; സിപിഎം ബ്രാഞ്ച് സെക്രടറി അടക്കം 5 പേർ അറസ്റ്റിൽ

കാസര്‍കോട് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഇവരെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ വ്യാഴാഴ്ച എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.

2019 ഫെബ്രുവരി 17 നാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഒന്നാം പ്രതി സിപിഎം ലോകൽ കമിറ്റി അംഗം പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സംഭവത്തിൽ നേരിട്ട് പങ്കെടുത്തതായി പറയുന്ന 12 പേരെ കൂടാതെ സിപിഎം ഉദുമ ഏരിയ സെക്രടറിയായിരുന്ന കെ എം മണികണ്ഠൻ, പെരിയ ലോകൽ സെക്രടറിയായിരുന്ന ബാലകൃഷ്ണൻ എന്നിവരെകൂടെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്.

എന്നാൽ 2019 സെപ്റ്റംബർ 30-ന് കേസ് ഹൈകോടതി സിബിഐയ്ക്ക് കൈമാറുകയായിരുന്നു. ഇതിനെതിരെ സര്‍കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു. അന്വേഷണം സിബിഐ ഏറ്റെടുത്തശേഷമുള്ള ആദ്യ അറസ്റ്റാണ് ബുധനാഴ്ച ഉണ്ടായത്. ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ രണ്ട് പേർ ജാമ്യത്തിലാണ്.


Keywords: News, Kerala, Kasaragod, Periya, Case, CBI, Arrest, Top, Investigation, CPM, Ernakulam, Court, High-Court, Top-Headlines, Peiya case; CBI arrested five persons, including branch secretary.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia