Join Whatsapp Group. Join now!
Aster MIMS 10/10/2023

പി ടി തോമസ് എംഎൽഎ അന്തരിച്ചു

P T Thomas MLA passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kasaragodvartha.com 22.12.2021) തൃക്കാക്കര എംഎൽഎയും കെപിസിസി വർകിങ് പ്രസിഡന്റുമായ പി ടി തോമസ് (70) അന്തരിച്ചു. അര്‍ബുദരോഗ ബാധിതനായി ദീർഘ നാളായി വെല്ലൂരില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 10.10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
            
Kerala,Kochi,news,Top-Headlines,MLA,Death,hospital,Idukki,president, P T Thomas MLA passed away

2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് പിടി തോമസ്. 2009-2014 ലോക്‌സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു. കെ എസ് യുവിന്റെ യൂനിറ്റ് വൈസ് പ്രസിഡന്റ്, കോളജ് യൂനിയന്‍ ജനറല്‍ സെക്രടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രടറി, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2007ല്‍ ഇടുക്കി ഡിസിസി പ്രസിഡന്റായിരുന്നു.

ഇടുക്കി രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസ് - അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഉമ തോമസ്.

Keywords : Kerala, Kochi, News, Top-Headlines, MLA, Death, Hospital,Idukki,president, P T Thomas MLA passed away. 
< !- START disable copy paste -->

Post a Comment