Join Whatsapp Group. Join now!
Aster MIMS 10/10/2023

തണലായിരുന്നു ആ സ്നേഹ സാഗരം; ഇബ്രാഹിം ഹാജി ഇനി ഓർമയിൽ

P A Ibrahim Haji will continue in memories, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വൈ ഹനീഫ് കുമ്പഡാജെ

(www.kasargodvartha.com 21.12.2021)
ജീവ കാരുണ്യ സേവനത്തിലേക്ക് തന്റെ വിഹിതം പറയുമ്പോൾ ആ നാവിനു വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു. കാരുണ്യ ചിന്തകളെ അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനം കേൾക്കാൻ കണ്ണും കാതും കൂർപ്പിച്ചു സദസ്സ് കാത്തിരിക്കുമായിരുന്നു. വിദ്യാഭ്യാസ വിപ്ലവം കൊണ്ട് മലയാളിക്കിടയിൽ വിസ്മയം തീർത്ത നവോത്ഥാന നായകനെ ഇനി ഒരു വേദിയിലും കാണില്ലെന്നോർക്കുമ്പോൾ ഹൃദയം പിടയുകയാണ്..
                     
News, Kerala, Kasaragod, Article, Remembrance, Education, Malayalam, India, KMCC, Man, Top-Headlines, P A Ibrahim Haji, P A Ibrahim Haji will continue in memories.
                    
അറിവാണ് സമുദ്ധാരണത്തിന്റെ ചാലക ശക്തിയെന്ന തിരിച്ചറിവിൽ വൈജ്ഞാനിക വിപ്ലവത്തിന് ബീജാവാഹം നൽകിയ മഹാ മനീഷി.

ഇന്ത്യയിലും മിഡിലീസ്റിലുമായി ഡോ. പി എ ഇബ്രാഹിം ഹാജി വളർത്തിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ സ്മരണകൾ അയവിറക്കിക്കൊണ്ടേയിരിക്കും. പേസ് ഗ്രൂപ്പിന്റെ കരുണ വറ്റാത്ത തിരമാലകൾ ഇനി നിശ്ചലമാവുകയാണ്. നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ആ വലിയ മനുഷ്യൻ നേതൃത്വം നൽകിയിരുന്നത്. ഒടുവിൽ ലോകത്തെ ഞെട്ടിച്ച കൊറോണ കാലത്ത് സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കിറങ്ങിയ കെഎംസിസി പ്രവർത്തകർക്ക് താങ്ങും തണലുമായി അദ്ദേഹമുണ്ടായിരുന്നു.

ആശയറ്റ ആയിരങ്ങൾക്ക് ആശ്രയവും നിരാലംബർക്ക് ആലംബവുമായി ഇബ്രാഹിം ഹാജി എന്ന വ്യക്തി പ്രഭാവം നാട്ടിലും മറു നാട്ടിലും പ്രകാശം പരത്തിയിരുന്നു.

ഓർമ്മകളിൽ ഒരുപാട് വേദികളിൽ അദ്ദേഹത്തെ കുറിച്ച് വാചാലമാകാൻ അവസരം ലഭിച്ചിട്ടുണ്ട്.

വാക്കുകൾക്ക് പഞ്ഞമില്ലാത്ത വിധം ആ മനുഷ്യൻ മനസ്സിലേക്ക് ഓടി വരും. അവസാനമായി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചു ദുബായ് കെഎംസിസി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിന്റെ ഗ്രാൻഡ് പരിപാടിയിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് കെഎംസിസി യുടെ ഉപഹാരം സമർപ്പിക്കുന്നതിനായിരുന്നു അദ്ദേഹം അവസാനമായി വേദിയിൽ കയറിയത്. അന്നായിരുന്നു അവസാനമായി ഇബ്രാഹിം ഹാജിയെ വേദിയിലേക്ക് ക്ഷണിക്കാൻ സാധിച്ച വേദി.

ജീവിത ഭാരം പേറി മണൽക്കാട്ടിൽ കഷ്ടപ്പെട്ടിരുന്ന ആയിരങ്ങൾക്കാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ ആശ്രയ കേന്ദ്രമായിരുന്നത്. മരണം നിയോഗമാണ്. പക്ഷെ, ചിലരുടെ മരണം ലോകത്തിന്റെ മരണമായി മാറുന്നത് അവർ സമൂഹത്തിനു മുന്നിലേക്ക് സമർപ്പിച്ച അവിസ്മരണീയമായ അടയാളങ്ങളാണ്. അങ്ങനെ തണൽ നൽകുന്ന വൻ വൃക്ഷമായിരുന്നു ഇബ്രാഹിം ഹാജി.

ഇനിയാ സ്നേഹ സാഗരമില്ലെന്നോർക്കുമ്പോൾ ഏവരുടെയും മനസ്സ് വിതുമ്പുകയാണ്. കണ്ണീരോടെ, പ്രാർത്ഥനയോടെ നമുക്കാ കാരുണ്യ കടലിനെ യാത്രയാക്കാം. സ്വർഗീയ ആരാമത്തിൽ ഉന്നത സ്ഥാനം ലഭിക്കട്ടെ. ഹൃദയമുരുകി തേടാം.

 


Keywords: News, Kerala, Kasaragod, Article, Remembrance, Education, Malayalam, India, KMCC, Man, Top-Headlines, P A Ibrahim Haji, P A Ibrahim Haji will continue in memories.
< !- START disable copy paste -->

Post a Comment