Join Whatsapp Group. Join now!
Aster MIMS 10/10/2023

പി എ ഇബ്രാഹിം ഹാജി വ്യത്യസ്ത മേഖലകളിൽ ജീവിതം അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; പള്ളിക്കര പൗരാവലി അനുസ്മരണം സംഘടിപ്പിച്ചു

P A Ibrahim Haji memorial programme held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (www.kasargodvartha.com 28.12.2021) ഡോ. പി എ ഇബ്രാഹിം ഹാജി വ്യത്യസ്ത മേഖലകളിൽ ജീവിതം അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സാത്വിക സ്വഭാവമുള്ള ഇബ്രാഹിം ഹാജി എപ്പോഴും മുഖത്ത് പുഞ്ചിരി കാത്തു സൂക്ഷിച്ചു കൊണ്ട് സൗമ്യമായാണ് പെരുമാറിയത്.
 
P A Ibrahim Haji memorial programme held

ജീവകാരുണ്യ പ്രവർത്തന രംഗത്ത് പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു ഇബ്രാഹിം ഹാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളിക്കര പൗരാവലി പി എ കോംപൗൻഡിൽ സംഘടിപ്പിച്ച പി എ ഇബ്രാഹിം ഹാജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി ഡി സതീശൻ.

ദാനധർമങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും പ്രകാശം പരത്തിയ ഉന്നതമായ മനുഷ്യസ്നേഹിയെയാണ് ഇബ്രാഹിം ഹാജിയുടെ മരണത്തോടെ നഷ്ടമായത്. വ്യാവസായ രംഗത്ത് നില കൊള്ളുമ്പോൾ തന്നെ വിദ്യാഭ്യാസ, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരുപിടി ആളുകൾക്ക് തണലായി നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും സതീശൻ പറഞ്ഞു.

പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കുമാരൻ അധ്യക്ഷത വഹിച്ചു. കെഇഎ ബകർ സ്വാഗതം പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എം പി അനുസ്മരണ പ്രഭാഷണം നടത്തി. മുൻ കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി എം എ ഫാത് മി വിശിഷ്ടാതിഥിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി, മുൻ എംഎൽഎമാരായ കെപി കുഞ്ഞിക്കണ്ണൻ, എംസി ഖമറുദ്ദീൻ, കെ കുഞ്ഞിരാമൻ, ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ, ബിജെപി ജില്ലാ സെക്രടറി എ വേലായുധൻ, കല്ലട്ര മാഹിൻ ഹാജി, മൂസാബി ചെർക്കള, എൻജിനീയർ ബശീർ, യഹ് യ തളങ്കര, എൻഎ അബൂബകർ, ബാലകൃഷ്ണൻ പെരിയ, എംഎ ലത്വീഫ്, സോളാർ കുഞ്ഞഹ് മദ് ഹാജി, പികെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ, കെ എം സ്വാലിഹ് മാസ്റ്റർ, ഹകീം കുന്നിൽ, കെകെ രാജേന്ദ്രൻ, പിഎ അബൂബകർ, പിഎ ഹംസ, അഡ്വ. കെ നാസർ, കെഎം അശ്‌റഫ്, ടിഎ ശാഫി എന്നിവർ പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, Pallikara, Remembrance, Memorial, Programme, BJP, CMP LDF, UDF, Muslim League, V D Satheeshan, P A Ibrahim Haji memorial programme held.
< !- START disable copy paste -->

Post a Comment