Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗര ഹൃദയത്തില്‍ മാന്‍ഹോള്‍ തകര്‍ന്നിട്ട് ഒരാഴ്ച പിന്നിട്ടു; കണ്ണടച്ച് പൊതുമരാമത്ത് അധികൃതര്‍; ഏതുനിമിഷവും അപകടത്തിന് സാധ്യത

One week after manhole collapsed, public works authorities did not fix the problem#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 02.12.2021) നഗര ഹൃദയത്തില്‍ മാന്‍ഹോള്‍ തകര്‍ന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും അറ്റകുറ്റ പണി നടത്തി പ്രശ്‌നം പരിഹരിക്കാതെ പൊതുമരാമത്ത് അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. കാസര്‍കോട് എം ജി റോഡിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് മുൻവശമാണ് അപകടം മാടി വിളിച്ച് മാന്‍ഹോള്‍ തകര്‍ന്നു കിടക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയായിട്ടും ചുള്ളിക്കമ്പും ഡിവൈ‍ഡര്‍ ബോര്‍‍ഡും വെച്ച് അധികൃതര്‍ മുങ്ങിയിരിക്കുകയാണെന്ന് ‍വാഹന ‍ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
 
One week after manhole collapsed, public works authorities did not fix the problem

വലിയ ചരക്കു വാഹനങ്ങളും ടാങ്കെര്‍ ലോറികളും വരെ കടന്നുപോകുന്ന വഴിയിലാണ് മാന്‍ഹോള്‍ കിടക്കുന്നത്. രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുഴി വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അപകടം സംഭവിച്ച ശേഷം വിലപിച്ചിട്ട് കാര്യമില്ലെന്നാണ് നഗരവാസികള്‍ പറയുന്നത്.

അടിയന്തിര പ്രാധാന്യത്തോടെ മാന്‍ഹോള്‍ നന്നാക്കുന്നതിന് പകരം വലിച്ച് നീട്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും പരാതി ഉയരുന്നു. തൊഴിലാളി സംഘടനകളും രാഷ്ട്രീയക്കാരും ഇക്കാര്യത്തില്‍ ക,മ എന്ന അക്ഷരം പോലും ഉരിയാടുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരു കാറിന് കഷ്ടിച്ച് പോകാന്‍ മാത്രമാണ് ഒരു ഭാഗത്ത് വഴിയുള്ളത്. ശ്രദ്ധയൊന്ന് തെറ്റിയാല്‍ കുഴിയിലേക്ക് പതിക്കുമെന്ന അവസ്ഥയാണ്.

പൊതുജനങ്ങൾ അപകടത്തിൽ പെടുന്നത് ഒഴിവാക്കുന്നതിന് വേണ്ടി ഇതിന് ചുറ്റും സാമൂഹ്യ പ്രവർത്തകർ ചേർന്ന് മുന്നറിയിപ്പ് നൽകുന്ന വിധത്തിൽ ടേപുകൾ സ്ഥാപിച്ചു. എന്നാൽ അധികൃതർ കുലുക്കമില്ലാതെ തുടരുകയാണ്.

പകല്‍ വാഹനത്തിരക്ക് മൂലം വേഗത കുറവാണെങ്കിലും രാത്രി അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് മാന്‍ഹോള്‍ തകര്‍ന്നത് പെട്ടന്ന് ശ്രദ്ധയില്‍പെടാന്‍ സാധിക്കില്ല. ഇത് വന്‍ ദുരന്തത്തിന് കാരണമായേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


Keywords: Kerala, News, Kasaragod, Top-Headlines, Video, Road, Vehicle, Manhole, One week after manhole collapsed, public works authorities did not fix the problem.
< !- START disable copy paste -->

Post a Comment