Join Whatsapp Group. Join now!
Aster MIMS 10/10/2023

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

One more Malayali died in Saudi car accident #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ജിദ്ദ: (www.kasargodvartha.com 20.12.2021) സൗദി അറേബ്യയില്‍ കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി പാലത്തിങ്ങല്‍ ബീരാന്‍കുട്ടിയുടെ ഭാര്യ റംലത് (50) ആണ് ജിദ്ദ കിങ് അബ്ദുല്ല മെഡികല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരിക്കെ മരിച്ചത്. 

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം ഏഴിന് മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴിയാണ് മലയാളി കുടുബം സഞ്ചരിച്ച ഇന്നോവ കാര്‍ റാബഖില്‍ വച്ച് ഒട്ടകത്തെ ഇടിച്ച് മറിഞ്ഞത്. 

Jeddah, News, Gulf, World, Top-Headlines, Accident, Car, Treatment, Hospital, Injured, Death, Saudi Arabia, One more Malayali died in Saudi car accident

മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിശാദ് അലി (28) സംഭവസ്ഥലത്തും ഡ്രൈവര്‍ പുകയൂര്‍ കൊളക്കാടന്‍ അബ്ദുല്‍ റഊഫ് (38) ആശുപത്രിയിലും വച്ച് മരിച്ചു. മരിച്ച റിശാദ് അലിയുടെ ഭാര്യ ഫര്‍സീന മൂന്നര വയസായ മകള്‍ അയ്മിന്‍ റോഹ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇവര്‍ നാട്ടിലേക്ക് പോയിരുന്നു. 

Keywords: Jeddah, News, Gulf, World, Top-Headlines, Accident, Car, Treatment, Hospital, Injured, Death, Saudi Arabia, One more Malayali died in Saudi car accident

< !- START disable copy paste -->

Post a Comment