Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാങ്കിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ വെടിയുതിർത്തു; ജീവനക്കാരൻ മരിച്ചു; രണ്ടര ലക്ഷം രൂപ കവർന്നു

One killed in firing at Dahisar SBI branch, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kasargodvartha.com 30.12.2021) ബാങ്കിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ ഉതിർത്ത വെടിയേറ്റ് ജീവനക്കാരൻ മരിച്ചു. ശേഷം രണ്ടര ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. ബുധനാഴ്ച മഹാരാഷ്ട്രയിലെ ദഹിസാറിലെ (വെസ്റ്റ്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ശാഖയിലാണ് സംഭവം നടന്നത്. കരാർ ജീവനക്കാരനായ സന്ദേശ് ഗോമാരെ (25) ആണ് മരിച്ചത്.
                  
News, Top-Headlines, Trending, Killed, Robbery, Bank, Crime, Theft, Cash, National, Case, Police, Investigation, One killed in firing at Dahisar SBI branch.

വൈകിട്ട് 3.30 ഓടെ ബാങ്കിൽ കാവൽക്കാരൻ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഇടപാടുകൾ നിർത്തിവെച്ച് ബാങ്കിന്റെ ഷടറും പകുതി താഴ്ത്തി ജീവനക്കാർ ബാങ്ക് അടക്കുന്നതിന്റെ അവസാന പണികളിൽ ആയിരുന്നു. അതിനിടെയാണ് മുഖംമൂടി ധരിച്ചവർ കാൽനടയായി എത്തിയത്. അവരിൽ ഒരാൾ പണം ആവശ്യപ്പെട്ട് ബാങ്കിന്റെ കാഷ്യർക്ക് നേരെ തോക്ക് ചൂണ്ടിയെന്നാണ് വിവരം.

എന്നാൽ ഇതൊന്നുമറിയാതെ വന്നവരുടെ വിവരങ്ങൾ ആരായുന്നതിന് വേണ്ടി അവിടെയെത്തിയ സന്ദേശ് ഗോമനെ അക്രമികൾ വെടിവെക്കുകയായിരുന്നുവെന്ന് മറ്റുജീവനക്കാർ പറഞ്ഞു. തുടർന്ന് കവർച നടത്തിയ ശേഷം മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ഇരുവരും കോവിഡ് മാസ്‌ക് ധരിച്ചിരുന്നുവെന്നും സ്കാർഫും തൊപ്പിയും കൊണ്ട് തല മറച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, കവർചക്കാർ ഏകദേശം 20-നും 25-നും ഇടയിൽ പ്രായമുള്ളവരാണെന്നും ദഹിസർ റെയിൽവേ സ്‌റ്റേഷൻ വഴി രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തി. കവർച നടക്കുമ്പോൾ ബാങ്കിൽ എട്ട് ജീവനക്കാരെങ്കിലും ഉണ്ടായിരുന്നതായി റിപോർടുകൾ പറയുന്നു. ജനത്തിരക്കില്ലാത്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്നതും നിരീക്ഷണം കുറവായതുമാണ് ഈ ബാങ്ക് ലക്ഷ്യമിട്ടതെന്നാണ് പറയുന്നത്.


Keywords: News, Top-Headlines, Trending, Killed, Robbery, Bank, Crime, Theft, Cash, National, Case, Police, Investigation, One killed in firing at Dahisar SBI branch.
< !- START disable copy paste -->

Post a Comment