Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് ജനറൽ ആശുപത്രിയിൽ ഒരു മാസത്തിനകവും 5 മെഡികൽ കോളജുകളിൽ 6 മാസത്തിനകവും രാത്രി കാല പോസ്റ്റ്മോർടെത്തിന് സൗകര്യം ഒരുക്കണം: ഹൈകോടതി; പൂവണിയുന്നത് എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ പരിശ്രമം

Night postmortem should be arranged at Kasargod General Hospital within one month and at 5 medical colleges within 6 months: HC#കേരളവാർത്തകൾ
കൊച്ചി: (www.kasargodvartha.com 16.12.2021) കാസർകോട് ജനറൽ ആശുപത്രിയിൽ ഒരു മാസത്തിനകവും, കേരളത്തിലെ അഞ്ച് മെഡികൽ കോളജുകളിൽ ആറ് മാസത്തിനകവും രാത്രി കാല പോസ്റ്റ്മോർടെത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈകോടതി. ഹൈകോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റേതാണ് നിർണായക വിധി.
Night postmortem should be arranged at Kasargod General Hospital within one month and at 5 medical colleges within 6 months: HC

നിയമസഭയ്ക്കകത്തും പുറത്തും ഇക്കാര്യം ഉന്നയിച്ച് പരിശ്രമം നടത്തിയ കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്നിൻ്റെ ആവശ്യമാണ് കോടതി ഉത്തരവോടെ പൂവണിയുന്നത്. മുൻ യു ഡി എഫ് സർക്കാരിൻ്റെ കാലത്താണ് എൻ എ നെല്ലിക്കുന്നിൻ്റെ ഇടപെടലിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രി കാല പോസ്റ്റ്മോർടെം നടത്താൻ സർക്കാർ ഉത്തരവായത്. ആശുപത്രിയിൽ രാത്രി കാല പോസ്റ്റ്മോർട്ടത്തിന് വെളിച്ച സൗകര്യം അടക്കം ഒരുക്കാൻ എം എൽ എ ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിക്കാൻ തയ്യാറാണെന്ന് എം എൽ എ അറിയിക്കുകയും ചെയ്തിരുന്നുവെങ്കിലും തീരുമാനത്തിനെതിരെ ഒരു വിഭാഗം ഡോക്ടർമാർ ഹൈകോടതിയെ സമീപിച്ച കേസിലാണ് ആവശ്യം തള്ളി നിർണായക ഉത്തരവ് ഹൈകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ഹർജിയിൽ കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന് കക്ഷി ചേർന്നിരുന്നു. രാത്രികാല പോസ്റ്റ്മോർടെത്തിന് മെഡികൽ കോളജുകളിൽ സൗകര്യം ഒരുക്കണമെന്ന ഹൈകോടതി വിധി വിപ്ലവകരമായ മാറ്റം ഉണ്ടാക്കും. ഇതിനുള്ള സൗകര്യങ്ങൾ ആറ് മാസങ്ങൾക്ക് ഉള്ളിൽ തന്നെ ഒരുക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആറ് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇതിനായി സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി, എന്നിട്ടും ഇത് നടപ്പിലാക്കാത്തതിൽ ആശ്ചര്യപ്പെടുന്നതായും വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സൗകര്യം ഒരുക്കാതെയിരിക്കരുതെന്നു പറഞ്ഞ കോടതി ഇതിൻ്റെ സാധ്യത കേരളത്തിലെ എല്ലാ മെഡികൽ കോളജുകളിലും പരിശോധിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

മെഡികൽ കോളജുകളിൽ രാത്രിയിൽ പോസ്റ്റ്‌മോർടെം ആരംഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഹരജി പരിഗണിക്കവേ സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചിരുന്നു. ഫൊറൻസിക് സർജൻമാരും മെഡിക്കൽ-പാരാ മെഡിക്കൽ ജീവനക്കാരും മൂന്ന് ഷിഫ്റ്റിലും ജോലി ചെയ്യേണ്ടിവരുമെന്നതിനാൽ അധിക തസ്തികകളും അടിസ്ഥാന സൗകര്യ വികസനവും അനിവാര്യമാണെന്നാണ് സർക്കാർ കാരണമായി ചൂണ്ടിക്കാട്ടിയത്.

ആരോഗ്യ കുടുംബക്ഷേമ ജോയൻ്റ് സെക്രടറി വിജയകുമാറാണ് സർക്കാരിന് വേണ്ടി സത്യവാങ്ങ്മൂലം നൽകിയത്. കാസർകോട് ജനറൽ ആശുപത്രി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡികൽ കോളജുകൾ എന്നിവയിൽ രാത്രികാല പോസ്റ്റ്‌മോർടെം നടത്താൻ 2015 ഒക്ടോബർ 26-ന് യു ഡി എഫ് സർക്കാർ അനുമതി നൽകിയിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി കേരള മെഡികൽ ലീഗോ സൊസൈറ്റി നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്.

സൂര്യാസ്തമയത്തിനുശേഷം പോസ്റ്റ്‌മോർടെം നടത്തുന്നതിന് അനുമതി നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കഴിഞ്ഞ നവംബർ 15-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, ജീർണിച്ച മൃതദേഹം, ക്രമക്കേട് സംശയിക്കുന്ന സംഭവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൃതദേഹങ്ങൾ രാത്രിയിൽ പോസ്റ്റ്മോർടെം ചെയ്യാൻ പാടില്ലെന്നും, എന്നാൽ അയവദാനത്തിനായും അപകടത്തിലോ പ്രകൃതിദുരന്തങ്ങളിലോ ഒട്ടേറെ പേർ മരിച്ചാലോ രാത്രി പോസ്റ്റ്‌മോർടെത്തിന് അനുമതി നൽകാമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ ഉത്തരവിൽ പറയുന്നത്.

അപകടത്തിലോ മറ്റോ ഒരാൾ മരണപ്പെട്ടാൽ പോസ്റ്റുമോർടെം നടത്തി മൃതദേഹം സംസ്ക്കരിക്കാനായി വിട്ടുകിട്ടാൻ വേണ്ടി മണിക്കൂറുകളോ ദിവസങ്ങളോ കാത്തു നിൽക്കുന്ന വീട്ടുകാരുടെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ജനപ്രതിനിധികൾ അടക്കമുള്ള പൊതുപ്രവർത്തകരുടെയും കാത്തിരിപ്പ് കൂടി മനസ്സിലാക്കിയുള്ള വിധിയാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

Keywords: Kerala, News, Kasaragod, Top-Headlines, N.A.Nellikunnu, High-Court, Postmortem, General-hospital, Hospital, Court order, Night postmortem should be arranged at Kasargod General Hospital within one month and at 5 medical colleges within 6 months: HC.
< !- START disable copy paste -->

Post a Comment