Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രം 'ഉടുമ്പ്' ഡിസംബര്‍ 10ന് തീയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രം 'ഉടുമ്പ്' ഡിസംബര്‍ 10ന് Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater

കൊച്ചി: (www.kasargodvartha.com 07.12.2021) പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രം 'ഉടുമ്പ്' ഡിസംബര്‍ 10ന് തീയേറ്ററുകളിലെത്തും. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രിലെര്‍ ചിത്രം കൂടിയായ 'ഉടുമ്പി'ല്‍ സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രം റിലീസിന് മുന്‍പേ ഹിന്ദി റീമേക് ഉള്‍പെടെ ഇന്‍ഡ്യയിലെ മറ്റെല്ലാ ഭാഷകളിലേക്കുള്ള മൊഴി മാറ്റ അവകാശം വിറ്റ ആദ്യ മലായള സിനിമ എന്ന പ്രത്യേകതയും സ്വന്തമാക്കി.

ചിത്രത്തിന്റെ ഹിന്ദി റീമേക് അവകാശം മാരുതി ട്രേഡിങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസികും ചേര്‍ന്ന് നേടി. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 24 മോഷന്‍ ഫിലിംസും കെറ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater, New movie 'Udumbu' release on December 10

മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍ എം ബാദുഷ, എല്‍ദോ ടി ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എന്‍ എം ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. വി ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അഭിലാഷ് അര്‍ജുനന്‍, ആര്‍ട്: സഹസ് ബാല, പിആര്‍ഒ- പി ശിവപ്രസാദ്, സുനിത സുനില്‍.

Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater, New movie 'Udumbu' release on December 10

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater, New movie 'Udumbu' release on December 10

Post a Comment