ന്യൂഡെല്‍ഹി: (www.kasargodvartha.com 14.12.2021) നെറ്റ്ഫ്‌ലിക്‌സ് സബസ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് കുറച്ചു. നെറ്റ്ഫ്‌ലിക്‌സിന്റെ മൊബൈല്‍ പ്ലാനിന്റെ നിരക്ക് 199 രൂപയില്‍ നിന്നും 149 രൂപയായാണ് കുറച്ചത്. സിംഗിള്‍ മൊബൈല്‍, ടാബ്‌ലെറ്റ്, കംപ്യൂടെര്‍, ടെലിവിഷന്‍ സ്‌ക്രീന്‍ എന്നിവയില്‍ ഉപയോഗിക്കാവുന്ന പ്ലാനിന്റെ നിരക്ക് 499 രൂപയില്‍ നിന്നും 199 രൂപയായും രണ്ട് ഡിവൈസുകള്‍ക്ക് എച് ഡി ഉള്ളടക്കം നല്‍കുന്ന പ്ലാനിന്റെ നിരക്ക് 699 രൂപയില്‍ നിന്നും 499 രൂപയായും കുറച്ചു.
നാല് ഡിവൈസുകള്‍ക്ക് അള്‍ട്ര എച് ഡി കണ്ടന്റ് നല്‍കുന്ന പ്ലാനിന് ഇനി മുതല്‍ 649 രൂപ നല്‍കിയാല്‍ മതിയാകും. നേരത്തെ ഇത് 799 രൂപയായിരുന്നു. മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്‍ഡ്യയില്‍ വലിയ രീതിയില്‍ ഉപയോക്താക്കളെ ലഭിക്കുമ്പോഴും നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടിയായത് പ്ലാനുകളുടെ ഉയര്‍ന്ന നിരക്കായിരുന്നു. ഈ വെല്ലുവിളി മറികടക്കാനാണ് നെറ്റ്ഫ്‌ലിക്‌സ് ഇപ്പോള്‍ ശ്രമം തുടങ്ങിയത്.
Keywords: New Delhi, News, National, Top-Headlines, Business, Technology, Price, Netflix India cuts prices across its streaming plans