കാസര്‍കോട്: (www.kasargodvartha.com 11.12.2021) കാസര്‍കോടിനോടുള്ള വഞ്ചന തുടര്‍ന്നാല്‍ സര്‍കാരിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. മെഡികല്‍ കോളജിന്റെ കാര്യത്തില്‍ കബളിപ്പിക്കല്‍ തുടരുകയാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുള്‍പെടെ പാരിവാരവുമായി ജില്ലയിലെത്തിയ മന്ത്രി പ്രഖ്യാപിച്ചത് ഡിസംമ്പര്‍ ഒന്നിന് ഒപി ആരംഭിക്കുമെന്നാണ്.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോകില്‍ ഒപി ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് ആവശ്യമായ നടപടികള്‍ക്ക് മെഡികല്‍ വിദ്യാഭ്യാസ ഡയര്‍ക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രടറിയില്‍ നിന്ന് എംഎല്‍എക്ക് ലഭിച്ച കത്തില്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിയന്ത്രണത്തിലല്ല കാര്യങ്ങള്‍ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. തോന്നിയ പോലെ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥന്മാര്‍ കാസര്‍കോട്ടുകാരെ കബളിപ്പിക്കുകയാണ്. ഇതിന് തടയിടാന്‍ സര്‍കാരിന് കഴിയുന്നില്ല. കാസര്‍കോട് മെഡികല്‍ കോളജില്‍ നിന്ന് നഴ്‌സ്മാരും ഡോക്ടര്‍മാരുമടക്കം ജീവനക്കാരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റികൊണ്ടിരിക്കുകയാണ്. ഇത് കാസര്‍കോട്ടെ ജനതയോടുള്ള ക്രൂരതയും വഞ്ചനയുമാണ്.
കാസര്‍കോട്ടുകാരുടെ പ്രതികരണ ശേഷിയോടുള്ള വെല്ലുവിളിയെ നേരിട്ടെ തീരൂ. സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ തിരിച്ച് കൊണ്ട് വന്ന് ഉടന്‍ ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കാസര്‍കോട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നും എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.
Keywords: Kasaragod, News, Kerala, Top-Headlines, Government, Fraud, Medical College, MLA, N.A.Nellikunnu, NA Nellikkunnu MLA says govt will face heavy repercussions if fraud continues to Kasargod