കാസർകോട്: (www.kasargodvartha.com 16.12.2021) കാസർകോട് മെഡികൽ കോളജിനോടുള്ള സർകാർ അവഗണനക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമിറ്റി സത്യാഗ്രഹവും പ്രതീകാത്മ ഒ പി പ്രവർത്തനവും നടത്തി. മെഡികൽ കോളജ് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർകാരും വകുപ്പ് മന്ത്രിയും നൽകിയ ഉറപ്പുകൾ നിരന്തരമായി ലംഘിക്കുന്നതിനെതിരെയും ഡിസംബർ ഒന്നിന് മെഡികൽ കോളജിൽ ഒ പി ആരംഭിക്കുമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലുമായിരുന്നു പ്രതിഷേധം.
ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ നടന്ന പരിപാടിയിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് ജനപ്രതിനിധികളും പാർടി ഭാരവാഹികളും എംഎൽഎമാരും പങ്കെടുത്തു. സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ് അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു.
കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എ കെ എം അശ്റഫ് എംഎൽഎ, വി കെ പി ഹമീദലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, മൂസ ബി ചെർക്കള, എ എം കടവത്ത്, കെ എം ശംസുദ്ദീൻ ഹാജി, അബ്ബാസ് ഓണന്ത, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, എ ബി ശാഫി, പി കെ സി റഊഫ് ഹാജി, എ കെ ആരിഫ്, സി എം ഖാദർ ഹാജി, അശ്റഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, ഇർശാദ് മൊഗ്രാൽ , മാഹിൻ മുണ്ടക്കൈ, സി എ അബ്ദുല്ല കുഞ്ഞി ഹാജി, ഖാദർ ഹാജി ചെങ്കള, ഇബ്രാഹിം പാലാട്ട്, മുംതാസ് സമീറ, ആഇശ പെർള, അൻവർ ചേരങ്കൈ, ഇബ്രാഹിം പെർള പ്രസംഗിച്ചു.
സി എച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി, യൂസുഫ് ഹേരൂർ, ബേർക്ക അബുല്ല കുഞ്ഞി ഹാജി, ഹാരിസ് ചൂരി, അബൂബകർ പെർദ്ദണ, എം അബ്ദുല്ല മുഗു, റഫീഖ് കോട്ടപ്പുറം, അഡ്വ. വി എം മുനീർ, സൈമ സി എ, സെമീന ടീചെർ, പി വി മുഹമ്മദ് അസ്ലം, സത്താർ വടക്കുംമ്പാട്, ഖാദർ ബദരിയ,ഹമീദ് പൊസോളിഗെ, ശാന്ത ബി, സുഫൈജ അബൂബകർ, സമീറ ഫൈസൽ, പി വി ശഫീഖ്, റഹ്‌മാൻ ഗോൾഡൻ, ജമീല സിദ്ദീഖ്, ജാസ്മിൻ കബീർ ചെർക്കളം, പി സി ഇസ്മാഈൽ, ശരീഫ് മദീന, ബദ്റുദ്ദീൻ തഹ്സിം, കെ എം ബശീർ, ഇ ഐ ജലീൽ, അഡ്വ. എൻ എ ഖാലിദ്, മുബാറക് ഹസൈനാർ ഹാജി, കെ ബി എം ശരീഫ്, ടി സി അബ്ദുൽ സലാം ഹാജി, കെ ബി കുഞ്ഞാമു, അഡ്വ. സകീർ അഹ്‌മദ്, സൈഫുല്ല തങ്ങൾ യു കെ, അന്തിഞ്ഞി ഹാജി പൈവളിഗെ, കെ ശാഫി ഹാജി, അൻവർ ഓസോൺ, നാസർ ചായിൻ്റടി, എം എച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, സി കെ റഹ്മത്തുല്ല, സിദ്ദീഖ് ഒളമൊഗർ, ഹമീദ് ബെദിര, എസ് എം മുഹമ്മദ്കുഞ്ഞി, സെഡ് എ കയ്യാർ, മുഹമ്മദ് കുഞ്ഞി ഹിദായത് നഗർ, കെ വി യൂസുഫ്, ഹാശിം കടവത്ത്, അബ്ബാസ് ബീഗം, ഇ അബൂബകർ ഹാജി നേതൃത്വം നൽകി. മാഹിൻ കേളോട്ട് നന്ദി പറഞ്ഞു.
Keywords: Kerala, News, Kasaragod, Protest, Muslim-league, Medical College, Top-Headlines, Government, Muslim League held protest in front of Kasargod Medical College.
< !- START disable copy paste -->