city-gold-ad-for-blogger

പണത്തിന് മേലെ പറന്ന് ഗോപിനാഥ് റെഡ്ഢി; ആഡംബര കാർ വിട്ട് ഓടോറിക്ഷയിൽ ശരീഫ്

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 16.12.2021) എംഎൽസി തെരഞ്ഞെടുപ്പിൽ കർണാടക ഉറ്റുനോക്കിയ ബെംഗ്ളുറു സിറ്റി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എച് എസ് ഗോപിനാഥ് റെഡ്ഡി നേടിയ വിജയം ജനാധിപത്യത്തിൽ പണത്തിനല്ല മൂല്യം എന്ന് തെളിയിച്ചു. 1743 കോടിയുടെ ആസ്തിയുള്ള കോൺഗ്രസ് സ്ഥാനാർഥി യൂസുഫ് ശരീഫിനെ 400 വോടുകളുടെ ഭൂരിപക്ഷത്തിലാണ് റെഡ്ഢി പരാജയപ്പെടുത്തിയത്.
                 
പണത്തിന് മേലെ പറന്ന് ഗോപിനാഥ് റെഡ്ഢി; ആഡംബര കാർ വിട്ട് ഓടോറിക്ഷയിൽ ശരീഫ്

പഴയ ആക്രിക്കച്ചവടക്കാരനായ ശരീഫിനെ കോൺഗ്രസാണ് രംഗത്തിറക്കിയത്. ഇദ്ദേഹം നേരത്തെ പ്രതിയായ കേസ് ചൂണ്ടിക്കാട്ടി കോൺഗ്രസിന് സ്ഥാനാർഥിയാക്കാൻ മറ്റാരേയും കിട്ടിയില്ലേ എന്ന് ബിജെപി ട്വിറ്ററിൽ പരിഹസിച്ചിരുന്നു.

വോടെണ്ണൽ കേന്ദ്രത്തിലേക്ക് മൂന്ന് കോടിയുടെ ആഢംബര കാറിൽ വന്ന ശരീഫ് ഫലമറിഞ്ഞതോടെ ഓടോറിക്ഷയിലാണ് മടങ്ങിയത്.


Keywords: News, Top-Headlines, Karnataka, Election, Congress, Candidate, Winner, BJP, Politics, Government, Cash, Car, Auto rikshaw, MLC Election; Congress Candidate Lost Bangalore Urban.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia