ദോഹ: (www.kasargodvartha.com 14.12.2021) ഖത്വറിലെ വാണിജ്യ മേളകളില്‍ വാണിജ്യ-വ്യവസായ മന്ത്രാലത്തിന്റെ മിന്നല്‍പരിശോധന. അനധികൃതമായി വില്‍പനയ്ക്ക് വെച്ച തേന്‍, ഓയില്‍ എന്നിവ പിടിച്ചെടുത്തു. കൃത്യമായ വിവരങ്ങള്‍ നല്‍കാതെ വില്‍പനയ്ക്ക് വച്ച വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും പരിശോധനയില്‍ ഇവയ്ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നും തെളിഞ്ഞതായും അധികര്‍ വ്യക്തമാക്കി.
തെറ്റായ വിവരങ്ങള്‍ നല്‍കി ഉല്‍പന്നങ്ങള്‍ വില്‍ക്കുക, പച്ചക്കറികളും മാംസവും ഇറക്കുമതി ചെയ്ത രാജ്യത്തിന്റെ പേര് ഉള്‍പെടെ മാറ്റുക, ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കള്‍ വില്‍ക്കുക തുടങ്ങിയ നിരവധി ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Keywords: Doha, News, Gulf, World, Top-Headlines, Raid, Qatar, Ministry of Commerce finds several violations at trade fairs in Qatar