സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 30.12.2021) മൈലാഞ്ചിയിടൽ ചടങ്ങിൽ പൊലീസ് അതിക്രമം നടന്നെന്ന് ആരോപണമുള്ള കൊറഗ സങ്കേതത്തിൽ വിവാഹ ദിനം വിശിഷ്ടാതിഥിയായി മന്ത്രി എത്തി. പൊലീസ് അകമ്പടിയോടെ പന്തലിൽ പ്രവേശിച്ച കൊട ശ്രീനിവാസ പൂജാരി പിന്നാക്ക വികസന വകുപ്പ് തനിക്ക് അലങ്കാരമല്ല, ഇടപെടാനുള്ള അധികാരമാണെന്ന് നവ ദമ്പതികൾക്ക് ആശംസകൾ നേർന്ന് പറഞ്ഞു. ബി ജെ പി നേതാക്കൾക്കൊപ്പം വിവാഹപ്പന്തലിൽ എത്തിയ മന്ത്രിക്ക് കുടുംബാംഗങ്ങൾ ഊഷ്മള സ്വീകരണം നൽകി.
തിങ്കളാഴ്ച രാത്രി കൊട പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊടത്തട്ട് ഗ്രാമത്തിലെ ബാരികെരെ കൊറഗ സങ്കതത്തിൽ വിവാഹ മുന്നോടിയായി മൈലാഞ്ചിയിടൽ ചടങ്ങിനിടെയായിരുന്നു സംഭവം. ഉപയോഗിച്ച ഉച്ചഭാഷിണിയുടെ ശബ്ദം ശല്ല്യമാവുന്നുവെന്ന് അയൽക്കാരിൽ ചിലർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുതിച്ചെത്തിയ പൊലീസ് സംഘം തലങ്ങും വിലങ്ങും മർദിച്ചെന്നാണ് പരാതി.
മണവാളൻ ശുചീകരണ തൊഴിലാളി രാജേഷ് ഉൾപെടെ യുവാക്കളുടെ വസ്ത്രങ്ങൾ അഴിപ്പിച്ചതായും ആക്ഷേപം ഉയർന്നു. സംഭവം സംബന്ധിച്ച് ഉടൻ ഉന്നതതല അന്വേഷണം നടത്താൻ മന്ത്രി ശ്രീനിവാസ പൂജാരി നിർദേശം നൽകിയതിനെതുടർന്ന് കൊട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബി പി സന്തോഷിനെ സസ്പെൻഡ് ചെയ്തും അഞ്ചു പൊലീസുകാരെ സ്ഥലം മാറ്റിയും ബുധനാഴ്ച ഉത്തരവിറങ്ങിയിരുന്നു.
Keywords: Kerala, News, Karnataka, Mangalore, Top-Headlines, Minister,community, Wedding, Police, BJP, Police-station, Minister Kota visits wedding venue of Koraga community.< !- START disable copy paste -->
സർകാർ കൊറഗർക്കൊപ്പവുമുണ്ട്; ഉറപ്പിച്ച് മന്ത്രി ശ്രീനിവാസ പൂജാരി
Minister Kota visits wedding venue of Koraga community
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ