city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തുവിട്ടു; 5000 ഉണ്ടായിരുന്നത് ഇപ്പോള്‍ 1707 പേരായി കുറഞ്ഞു

തിരുവനന്തപുരം: (www.kasargodvartha.com 04.12.2021) സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ കണക്കെടുത്തപ്പോള്‍ അയ്യായിരത്തോളം അധ്യാപകരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 1707 പേരായി കുറഞ്ഞു.

   
സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തുവിട്ടു; 5000 ഉണ്ടായിരുന്നത് ഇപ്പോള്‍ 1707 പേരായി കുറഞ്ഞു


വാക്സിനെടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ അയ്യായിരത്തോളം അധ്യാപകരാണ് കേരളത്തില്‍ വാക്സിന്‍ എടുക്കാതിരുന്നത്. എന്നാല്‍ ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചശേഷം പൊതുസമൂഹത്തില്‍ വലിയ ചര്‍ചയുണ്ടായി. ഇതോടെ കൂടൂതല്‍ പേര്‍ വാക്സിന്‍ എടുക്കാന്‍ തയാറായി. 1707 പേര്‍ മാത്രമാണ് ഇനി വാക്സിന്‍ എടുക്കാനുള്ളത് എന്നും മന്ത്രി അറിയിച്ചു.

എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്. ഹയര്‍സെകന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വൊകേഷനല്‍ ഹയര്‍സെകന്‍ഡറിയില്‍ 229 അധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്.

Keywords:  Minister has changed his mind about publishing the names of teachers who have not been vaccinated against the Covid vaccine; Only publish how many, News,COVID-19,Top-Headlines,Thiruvananthapuram, Health, Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL