Join Whatsapp Group. Join now!
Aster MIMS 10/10/2023

ജീവിത സായാഹ്നത്തിൽ ചിക്കണ്ണക്കും ജയമ്മക്കും പ്രണയസാഫല്യം

Lovers reunite after 30 years#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 03.12.2021) 35 വർഷം കാത്തുവെച്ച സ്വപ്നം സഫലമായ മുഹൂർത്തത്തിൽ 65 കാരനായ ചിക്കണ്ണ 58 കാരിയായ ജയമ്മയുടെ കഴുത്തിൽ മാല ചാർത്തി. മെലുകോട്ട യതിരാജദാസ ഗുരുപീഠാധിപതി ഗുരു ശ്രീനിവാസ നരസിംഹൻ ദമ്പതികളെ ആശീർവദിച്ചു. ഹൊളെനരസിപുര സ്വദേശികളാണ് നവദമ്പതികൾ. യൗവനത്തിളപ്പിൽ എന്ത് ജോലിയും ചെയ്യാൻ സന്നദ്ധനായ ചിക്കണ്ണ മൈസുറു തൊഴിലിടമാക്കിയിരുന്നു.
 
Lovers reunite after 30 years

രാവും പകലും കഠിന ജോലികൾ ചെയ്ത് സമ്പാദിച്ചതെല്ലാം മനസുകൾ കൈമാറിയ മുറപ്പെണ്ണായ അമ്മാവന്റെ മകൾ ജയമ്മയുമൊത്ത് ജീവിതം കൊതിച്ചായിരുന്നു. മകളെ വെറുമൊരു കൂലിത്തൊഴിലാളിക്കൊപ്പം അയക്കാൻ രക്ഷിതാക്കൾ സന്നദ്ധമായില്ല. മെച്ചപ്പെട്ട സ്ഥിതിയുള്ള മറ്റൊരു യുവാവിനെ അവർ മരുമകനായി സ്വീകരിച്ചു.

ആദ്യ ദിവസം തന്നെ തന്റെ മനസിൽ ചിക്കണ്ണയാണെന്ന് ജയമ്മ ഭർത്താവിനോട് പറഞ്ഞു. അതിന്റെ അലട്ടിൽ ഉലഞ്ഞ ദാമ്പത്യം വേർപിരിയലിൽ കലാശിച്ചു. ഈയിടെ ജയമ്മ ചിക്കണ്ണയെ കണ്ടുമുട്ടി. 35 വർഷം കഴിഞ്ഞുള്ള കൂടിക്കാഴ്ച. അയാൾ അന്നൊരിക്കൽ പറഞ്ഞതൊന്നും വെറും വാക്കായിരുന്നില്ലെന്ന് അവിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ ജയമ്മ ഓർത്തു. 'കളിയാക്കരുത്. മനപ്പൊരുത്തമാണ് വിവാഹമർമം' - ആശംസകൾ നേരാൻ ചുറ്റും നിന്നവരോട് ചിക്കണ്ണ പറഞ്ഞു.

Keywords: Karnataka, News, Mangalore, Love, Marriage, Top-Headlines, Woman, Man, Lovers reunite after 30 years.
< !- START disable copy paste -->

Post a Comment