രാജപുരം പാണത്തൂർ പരിയാരത്താണ് വ്യാഴാഴ്ച വൈകീട്ട് 3.30 മണിയോടെ ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ഒമ്പത് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ദേഹത്ത് വീണ് ഉള്ളിൽ കുടുങ്ങിയ ആറുപേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പരിക്കേറ്റ തൊഴിലാളികൾ വെളിപ്പെടുത്തുന്നത്.
രാജപുരം കല്ലപള്ളിയിൽ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി. സംഭവമറിഞ്ഞ് കാഞ്ഞങ്ങാട് സബ് കലക്ടർ ഡി ആർ മേഘശ്രീ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാജപുരം പൊലീസും നാട്ടുകാരും കുറ്റിക്കോലിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Keywords: News, Kerala, Top-Headlines, Kasaragod, Panathur, Accident, Accidental Death, Lorry, Dead, Hospital, Lorry accident; 3 dead.
< !- START disable copy paste -->