Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂടെര്‍ മറിഞ്ഞ്‌ എൽഐസി ഏജെന്‍റ് മരിച്ചു

LIC agent dies in scooter accident#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പിലിക്കോട്: (www.kasargodvartha.com 25.12.2021) സ്‌കൂടെര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ്‌ എൽഐസി ഏജെന്‍റ് മരിച്ചു. പിലിക്കോട് വറക്കോട്ട് വയല്‍ എക്കച്ചിയിലെ  പി വി ശ്രീധരന്‍ (54) ആണ് മരിച്ചത്. പരേതരായ കുഞ്ഞമ്പു നമ്പി - ലക്ഷ്മി ദമ്പതികളുടെ മകനാണ്. ശനിയാഴ്ച വൈകീട്ട് 3.15 മണിയോടെയാണ് സംഭവം. 
 
LIC agent dies in scooter accident

പിലിക്കോട് വീത് കുന്നിന് സമീപം ഓവുചാലിലേക്ക് സ്കൂടെര്‍ മറിയുകയായിരുന്നു. സ്കൂടെര്‍ ദേഹത്ത് പതിച്ച നിലയില്‍ ഏറെ സമയം അബോധാവസ്ഥയില്‍ കഴിഞ്ഞ ശ്രീധരനെ ഇതു വഴി പോയവരാണ് അപകടം കണ്ട് ഉടന്‍ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും നില ഗുരതരമായതിനാല്‍ പരിയാരത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പോസ്റ്റ് മോർടെം ഞായറാഴ്ച പരിയാരത്തുള്ള കണ്ണൂർ മെഡികല്‍ കോളജില്‍ നടക്കും. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഭാര്യ: ഭാഗീരഥി. മക്കള്‍: ശ്രീഭാഗ്യ, ശ്രീലക്ഷ്മി. സഹോദരന്‍: ബാലകൃഷ്ണന്‍ (റിട. ആരോഗ്യ വകുപ്പ് ജീവനക്കാരന്‍)

Keywords: Kerala, News, Kanhangad, Top-Headlines, Death, Accidental Death, LIC, Scooter, Pilicode, LIC agent dies in scooter accident.

Post a Comment