Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫുട്‍ബോൾ ആചാര്യൻ മൊഗ്രാലിലെ കുത്തിരിപ്പ് മുഹമ്മദ് നിര്യാതനായി

Kuthiripp Muhammed of Mogral passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (www.kasargodvartha.com 09.12.2021) ആറ് പതിറ്റാണ്ട് കാലമായി ഫുട്ബോളിനായി ജീവിതം സമർപിച്ച മൊഗ്രാലിലെ കുത്തിരിപ്പ് മുഹമ്മദ് (81) നിര്യാതനായി. അസുഖത്തെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

75 വയസ് വരെ റഫറിയായും കോചായും ടീം മാനജറുമായൊക്കെ മുഹമ്മദ് നിറഞ്ഞു നിന്നിരുന്നു. ജീവിതത്തിൽ ഫുട്ബോൾ മാത്രം ചര്യയാക്കിയ മുഹമ്മദിന് നാട്ടിലും വിദേശത്തുമായി നൂറ് കണക്കിന് ശിഷ്യരുണ്ട്.
 
Kuthiripp Muhammed of Mogral passed away

ബീഡിതെറുപ്പുകാരനായ മുഹമ്മദ് 1959ൽ കുമ്പളയിൽ നടന്ന ഒരു ബീഡി കമ്പനിക്കെതിരെയുള്ള 22 ദിവസത്തെ കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ അന്ന് സമരത്തിന്റെ ഉദ്‌ഘാടകനായിരുന്ന എകെജി നൽകിയ പേരാണ് കുത്തിരിപ്പ് മുഹമ്മദ്.

ഭാര്യ: ഖദീജ. മക്കൾ: ലത്വീഫ്, ആസിഫ്, സുഹ്‌റ.

ഖബറടക്കം മൊഗ്രാൽ വലിയാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kerala, News, Kasaragod, Mogral puthur, Obituary, Death, Footballer, Football, Kuthiripp Muhammed of Mogral passed away.
< !- START disable copy paste -->

Post a Comment