city-gold-ad-for-blogger

സ്കൂളിലെത്താൻ ഇനി കിലോമീറ്ററുകളോളം നടക്കേണ്ട; 'തിങ്കളാഴ്ച മുതൽ പെരുമ്പളയിലേക്ക് കെ എസ് ആർ ടി സി ബസ് സെർവീസ് പുനരാരംഭിക്കും'

പെരുമ്പള: (www.kasargodvartha.com 04.12.2021) പെരുമ്പളയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാർഥികൾ അടക്കമുള്ളവർ നേരിടുന്ന യാത്രാ പ്രശ്‌നത്തിന് പരിഹാരമാകുന്നു. പെരുമ്പളയിലേക്ക് തിങ്കളാഴ്ച മുതൽ കെ എസ് ആർ ടി സി ബസ് സെർവീസ് തുടങ്ങുമെന്ന് കാസർകോട് അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർ അറിയിച്ചതായി വാർഡ് മെമ്പർ കൃഷ്‌ണൻ പെരുമ്പള പറഞ്ഞു. രാവിലെയും വൈകുന്നേരവും ബസ് സെർവീസ് ഉണ്ടാവുമെന്നാണ് വിവരം.
 
സ്കൂളിലെത്താൻ ഇനി കിലോമീറ്ററുകളോളം നടക്കേണ്ട; 'തിങ്കളാഴ്ച മുതൽ പെരുമ്പളയിലേക്ക് കെ എസ് ആർ ടി സി ബസ് സെർവീസ് പുനരാരംഭിക്കും'

പെരുമ്പളയിലേക്ക് നേരത്തെ കെ എസ് ആർ ടി സി ബസ് സെർവീസ് നടത്തിയിരുന്നു. എന്നാൽ കോവിഡാനന്തരം ബസുകൾ ഓടിത്തുടങ്ങിയെങ്കിലും പെരുമ്പളയിലേക്കുള്ള സെർവീസ് നിലച്ചു. ഇതേതുടർന്ന് ജനങ്ങൾക്ക് ഏറെ പ്രയാസമാണ് അനുഭവപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ വിദ്യാർഥികളും ബുദ്ധിമുട്ടിലായി.

സാധാരണക്കാർ ഏറെ വസിക്കുന്ന പ്രദേശത്ത് കൂടുതൽ തുക നൽകി ഓടോറിക്ഷ അടക്കമുള്ള ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാൻ പലർക്കും പ്രയാസങ്ങളുണ്ട്. പരവനടുക്കം, ചെമനാട് അടക്കമുള്ള സ്‌കൂളുകളിലേക്ക് പല വിദ്യാർഥികളും കിലോമീറ്ററുകളോളം നടന്നാണ് വരുന്നത്.

ഈ സാഹചര്യത്തിലാണ് നിവേദനങ്ങളും മറ്റുമായി ബന്ധപ്പെട്ടവരെ നാട്ടുകാർ സമീപിച്ചത്. വിദ്യാർഥികളും വിഷയത്തിൽ ശക്തമായി ഇടപെട്ടു. ഇവർക്ക് പിന്തുണയുമായി കൃഷ്‌ണൻ പെരുമ്പളയും രംഗത്തുണ്ടായിരുന്നു. നിരന്തര സമ്മർദങ്ങളുടെ ഫലമായാണ് ബസ് സെർവീസ് പുനരാരംഭിക്കുമെന്ന പ്രഖ്യാപനം അധികൃതർ നടത്തിയിരിക്കുന്നത്.

Keywords:  Kerala, News, Kasaragod, Perumbala, KSRTC, Bus, KSRTC-bus, Students, School, KSRTC bus service to Perumbala from Monday.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia