Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ഇ ബി എൻജിനീയറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

KSEB engineer found dead at residence#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2021) കെ എസ് ഇ ബി എൻജിനീയറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് കെ എസ് ഇ ബി. ഓഫീസിലെ അസി. എക്സിക്യൂടീവ് എൻജിനീയർ പത്തനംതിട്ട കുളനട സ്വദേശി ഉമ്മൻ ജോർജ് (52) ആണ് മരിച്ചത്.

KSEB engineer found dead at residence

കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ലോയേഴ്സ് കോർണറിലാണ് താമസിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ഒപ്പം താമസിക്കുന്ന സഹായിയും, നാട്ടുകാരനുമായ രവീന്ദ്രൻ നായർ കടയിലേക്ക് സാധനം വാങ്ങാൻ പോയി തിരിച്ചു വരുമ്പോഴേക്കും ഉമ്മൻ ജോർജ് കട്ടിലിൽ നിന്നും താഴെ വീണു കിടക്കുന്ന നിലയിലായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു കൊല്ലം മുമ്പാണ് കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറി വന്നത്. ഹൊസ്ദുർഗ്ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kerala, News, Kanhangad, Death, Top-Headlines, Office, Electricity, House, KSEB engineer found dead at residence.
< !- START disable copy paste -->

Post a Comment