10 കോടി രൂപ ചെലവഴിച്ച് അത്യാധുനിക രീതിയിലാണ് ഓഡിറ്റോറിയം നിർമിച്ചത്. കെട്ടിടത്തിൽ ബാങ്കിന്റെ പ്രധാന ശാഖയും പ്രവർത്തിക്കും. 600 പേർക്ക് ഇരിക്കാവുന്ന പ്രധാന ഹോളും 100 പേർക്കുള്ള മിനി ഹോളും 300 പേർക്ക് ഇരിക്കാവുന്ന ഭക്ഷണ ഹോളും ഒരുക്കിയിട്ടുണ്ട്. 20 കിലോവാട്ട് ലഭിക്കുന്ന സൗരോർജ വൈദ്യുതിയാണ് ഉപയോഗിക്കുക.
ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മിനിഹോൾ ഉദ്ഘാടനം നിർവഹിച്ചു. സോളാർ പവർസിസ്റ്റം ഉദ്ഘാടനം നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, ഉപഹാര സമർപണം എം വി ബാലകൃഷ്ണൻ മാസ്റ്റർ, ഡൈനിംഗ് ഹോൾ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പ്രസന്നകുമാരി, അഫിലിയേഷൻ സെർടിഫികെറ്റ് വിതരണം കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം എന്നിവർ നിർവഹിച്ചു.
ബാങ്ക് പ്രസിഡണ്ട് സി വി നാരായണൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ ഇ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. വിവിധ സഹകരണ ബാങ്ക് പ്രതിനിധികൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു. ഓഡിറ്റോറിയം മനോഹരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ചവർക്കുള്ള ഉപഹാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.
Keywords: Kerala, Kasaragod, News, Top-Headlines, Cheruvathur, Inauguration, Pinarayi-Vijayan, Kodakkadu, Bank auditorium, Bank president, Kodakkad Bank Auditorium inaugurated by Chief Minister.