city-gold-ad-for-blogger

കേരള മന്ത്രിയെ പുറത്താക്കി കേന്ദ്ര സർവകലാശാല പോസ്റ്റെറുകൾ; കാസർകോട് ജില്ലയിൽ കാലൂന്നിയ ആദ്യ രാഷ്ട്രപതി മുഖർജി അന്ന് ബിരുദദാനത്തിനെത്തിയത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം

സൂപ്പി വാണിമേൽ

കാസർകോട്: (www.kasargodvartha.com 20.12.2021) രാഷ്ട്രീയ ഋതുഭേദങ്ങളിൽ മറിമായങ്ങൾക്ക് മാപ്പുസാക്ഷിയാവുകയാണ് പെരിയ തേജസ്വിനി കുന്ന് കേന്ദ്ര സർവകലാശാല ക്യാംപസ്. അഞ്ചാം ബിരുദദാനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച നിർവഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദന്റെ പേരും പടവും ഇല്ലാതെയാണ് പ്രചാരണ പോസ്റ്റെറുകൾ പ്രവഹിക്കുന്നത്. പരിപാടിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച കേന്ദ്ര സഹമന്ത്രിമാരായ വി മുരളീധരൻ, ഡോ. സുഭാഷ് സർകാർ എന്നിവരെ രാഷ്ട്രപതി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സി യു കെ വി സി പ്രൊഫ. എച് വെങ്കടേശ്വർലു എന്നിവർക്കൊപ്പം പോസ്റ്റെററിൽ ഉൾപെടുത്തുകയും ചെയ്തു.

കേരള മന്ത്രിയെ പുറത്താക്കി കേന്ദ്ര സർവകലാശാല പോസ്റ്റെറുകൾ; കാസർകോട് ജില്ലയിൽ കാലൂന്നിയ ആദ്യ രാഷ്ട്രപതി മുഖർജി അന്ന് ബിരുദദാനത്തിനെത്തിയത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം

ഒന്നാം ബിരുദദാനം നിർവഹിക്കാൻ 2014 ജുലൈ 18ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി എത്തിയ പെരുമഴക്കാലം തേജസ്വിനി കുന്നിൽ ഇന്നും വസന്തസ്മൃതിയാണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാഷ്ട്രപതിയെ അനുഗമിക്കുകയും വേദി പങ്കിടുകയും ചെയ്തിരുന്നു. കാസർകോട് ജില്ലയിൽ കാലൂന്നിയ ആദ്യ രാഷ്ട്രപതിയായിരുന്നു പ്രണബ്. മംഗ്ളൂറിൽ വിമാനമിറങ്ങിയ പ്രണബുമായി പറക്കാൻ കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്റ്ററിനാവുമായിരുന്നില്ല.

ബുള്ളെറ്റ് പ്രൂഫ് കാറിൽ 30 വാഹനങ്ങളുടെ അകമ്പടിയിൽ ദേശീയ പാതയിലൂടെ കർണാടകയും കടന്നാണ് രാഷ്ട്രപതി കേരള കേന്ദ്ര സർവകലാശാല ക്യാംപസിൽ എത്തിയത്. രാജ്യത്ത് രാഷ്ട്രപതി ആദ്യവും അവസാനവുമായി നടത്തിയ സുദീർഘ പാതസഞ്ചാരം. പ്രണബാണ് 'തേജസ്വിനി ഹിൽ ക്യാംപസ്' എന്ന് പേരിട്ടത്.

ദിവംഗതനായ ഫക്രുദ്ദീൻ അലി അഹ്‌മദ്‌ ആയിരുന്നു കാസർകോട്ട് ആദ്യം കാലൂന്നുമായിരുന്ന രാഷ്ട്രപതി. 1977ൽ കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനം വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന അദ്ദേഹത്തെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും ഡയറക്ടർ ഡോ. എം സി നമ്പ്യാരുടെ നേതൃത്വത്തിൽ അന്ന് പൂർത്തിയായതാണ്. എന്നാൽ ആ വർഷം ഫെബ്രുവരി 11ന് ഫക്രുദ്ദീൻ അലി അഹ്‌മദ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിക്കുകയായിരുന്നു.

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വിപുലവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന സുരക്ഷയോടെയുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി റെജിസ്ട്രാർ ഡോ. എൻ സന്തോഷ് കുമാർ പറഞ്ഞു. 2018-20 ബാചിലെ 29 ബിരുദ, 652 ബിരുദാനന്തര ബിരുദ, 52 പിഎച്ഡി, ഒമ്പത് പി ജി ഡിപ്ലോമ എന്നിങ്ങനെ 742 വിദ്യാർഥികളാണ് ബിരുദങ്ങൾ ഏറ്റുവാങ്ങേണ്ടത്. ഇതിൽ 563 പേർ ബിരുദം സ്വീകരിക്കാനായി റെജിസ്റ്റർ ചെയ്തിട്ടുണ്ട്. 2000പേർക്ക് ഇരിക്കാവുന്ന പന്തലാണ് സജ്ജീകരിച്ചത്. രാഷ്ട്രപതി ഭവനിൽ നിന്ന് ലഭിച്ച അനുമതി പ്രകാരം പരമാവധി 700 പേർക്ക് പങ്കെടുക്കാം. ഉച്ച കഴിഞ്ഞ് 3.30 മുതൽ 4.30 വരെയാണ് ചടങ്ങ്.

കേരള മന്ത്രിയെ പുറത്താക്കി കേന്ദ്ര സർവകലാശാല പോസ്റ്റെറുകൾ; കാസർകോട് ജില്ലയിൽ കാലൂന്നിയ ആദ്യ രാഷ്ട്രപതി മുഖർജി അന്ന് ബിരുദദാനത്തിനെത്തിയത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം

കേരള മന്ത്രിയെ പുറത്താക്കി കേന്ദ്ര സർവകലാശാല പോസ്റ്റെറുകൾ; കാസർകോട് ജില്ലയിൽ കാലൂന്നിയ ആദ്യ രാഷ്ട്രപതി മുഖർജി അന്ന് ബിരുദദാനത്തിനെത്തിയത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം

കേരള മന്ത്രിയെ പുറത്താക്കി കേന്ദ്ര സർവകലാശാല പോസ്റ്റെറുകൾ; കാസർകോട് ജില്ലയിൽ കാലൂന്നിയ ആദ്യ രാഷ്ട്രപതി മുഖർജി അന്ന് ബിരുദദാനത്തിനെത്തിയത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം

Keywords:  Kerala, News, Kasaragod, Central University, Periya, Visit, President, Pranab Mukherjee, Ram Nath Kovind, Oommen Chandy, Minister, Top-Headlines, Kerala Minister not included in the Central University posters of 5th Convocation.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia