city-gold-ad-for-blogger

കാസർകോട്​ സ്വദേശിയെ ബഹ്‌റൈനിൽ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മനാമ: (www.kasargodvartha.com 09.12.2021) കാസർകോട്​ സ്വദേശിയെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുത്തിഗെ മുഗു ചേവം ഹൗസിലെ അബ്ദുർ റസാഖ് (51) ആണ് മരിച്ചത്. ഗുദൈബിയയിൽ റെസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു.

  
കാസർകോട്​ സ്വദേശിയെ ബഹ്‌റൈനിൽ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി



ബുധനാഴ്ച ഉച്ചയ്ക്കാണ് റെസ്റ്റോറന്റിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. ഹൃദായാഘാതമാണെന്നാണ് നിഗമനം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്.

ഇബ്രാഹിം - ഹവ്വ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഖദീജ. ഫാത്വിമ ഏകമകളാണ്.


Keywords:  Kasaragod, Kerala, News, Death, Obituary, Top-Headlines, Gulf, Bahrain, Kasargod native died in Bahrain.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia