Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡിസംബർ 30, 31 ന് കാസർകോട്ട് അന്താരാഷ്ട്ര ചലചിത്രമേള; ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ സിനിമകൾ പ്രദർശനത്തിന്; സംവിധായകൻ ജിയോ ബേബി മുഖ്യാതിഥി

Kasargod International Film Festival on December 30 and 31#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 27.12.2021) നാലാമത് കാസർകോട് അന്താരാഷ്ട്ര ചലചിത്രമേള (KIFF-21) ഡിസംബർ 30, 31 ന് കാസർകോട് മുൻസിപൽ കോൻഫറൻസ് ഹോളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ സിനിമാ നിർമാണ കമ്പനിയായ കാസർകോട് ആദ്മിയുടെ സഹകരണത്തോടെ കാസർകോടിനൊരിടം കൂട്ടായ്മയാണ് ചലചിത്രമേള സംഘടിപ്പിക്കുന്നത്.
 
Kasargod International Film Festival on December 30 and 31

മികച്ച സിനിമക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന സർകാർ പുരസ്‌കാരം നേടിയ സംവിധായകൻ ജിയോ ബേബി മുഖ്യാതിഥിയായിരിക്കും. സംവിധായകരായ ശരീഫ് ഈസ, അനൂപ് കെ കെ, ശ്രീകൃഷ്ണൻ കെ പി തുടങ്ങി ചലചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ മേളയുടെ വിവിധ സെഷനുകളിൽ സംബന്ധിക്കും. 30 ന് രാവിലെ ഒമ്പത് മണിക്ക് സിഗ്നേചർ ഫിലിം പ്രദർശനത്തോടെ മേള ആരംഭിക്കും. തുടർന്ന് 'ഒരു കരക്കും മറ്റനേകർക്കുമിടയിൽ, ദിസ് ഈസ് നോട് ബുറിയൽ ഇറ്റ്‌സ് എ റിസ്സറക്ഷൻ, യെലോ ക്യാറ്റ്, ക്വാ വാദിസ് ഐഡ, തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

'കോൾഡ്' എന്ന സിനിമയുടെ ഏഷ്യൻ പ്രീമിയർ , ഹൃസ്വ ചിത്ര, മ്യൂസിക് ആൽബം വിഭാഗം മത്സരത്തിലെ മികച്ച 10 ചിത്രങ്ങൾ എന്നിവ മേളയുടെ രണ്ടാം ദിവസം പ്രദർശിപ്പിക്കും. എൻ എ നെല്ലിക്കുന്ന് എംഎൽഎ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ അവാർഡ് വിതരണം നടത്തും.

വാർത്താസമ്മേളനത്തിൽ പ്രദീപ് ജി എൻ, കെ പി എസ് വിദ്യാനഗർ, പവീഷ് കുമാർ, അഹ്‌റാസ് അബൂബകർ, ശിഹാബ് കെ ജെ, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.



Keywords: Kerala, News, Kasaragod, Top-Headlines, Press meet, Film, Festival, Cinema, Kasargod International Film Festival on December 30 and 31.
< !- START disable copy paste -->

Post a Comment