Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്രിമിനൽ സംഘത്തിനെ നേരിടാൻ പദ്ധതിയുമായി കാസർകോട് പൊലീസ്; 400 ഓളം പേരുടെ പട്ടിക തയ്യാറാക്കി; രാത്രി 10 മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങുന്നവരെയെല്ലാം നിരീക്ഷിക്കും

Kasaragod police have come up with a plan to crack down on criminal gangs #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 29.12.2021) ഡിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ സംഘങ്ങളെ നേരിടാൻ പ്രത്യേക പദ്ധതിയുമായി കാസർകോട് പൊലീസ്. ജില്ലയിലെ 400 ഓളം ക്രിമിനൽ സംഘത്തിന്റെ ലിസ്റ്റ് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. രാത്രി 10 മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങുന്നവരെയെല്ലാം നിരീക്ഷിക്കുമെന്ന് കാസർകോട് ടൗൺ പൊലീസ് അറിയിച്ചു.

Kasaragod, News, Kerala, Police, Top-Headlines, Case, Kasaragod police have come up with a plan to crack down on criminal gangs.

ക്രിമിനൽ സംഘത്തിന്റെ ലിസ്റ്റിൽ പെട്ടവർ, കാപ്പ കേസിൽ പുറത്തിറങ്ങിയവർ എന്നിവരെ പ്രത്യേകം നിരീക്ഷിക്കും. ഇവരുടെ ഇപ്പോഴത്തെ പശ്ചാത്തലവും പരിശോധിക്കും. ക്രിമിനൽ പ്രവർത്തങ്ങൾ തുടരുന്നവരെ പിടികൂടുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളും.

കഴിഞ്ഞ ദിവസം ക്രിമിനൽ പ്രവർത്തങ്ങളുമായി ബന്ധമുള്ള 10 പേരെ ഡി വൈ എസ് പി പി ബാലകൃഷ്ണൻ, ഇൻസ്‌പെക്ടർ പി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

പാതയോരങ്ങളിലെ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നവരിൽ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലഹരി വിൽപന നടത്തുന്നവരെയും അടിമകളായവരെയും നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.


Keywords: Kasaragod, News, Kerala, Police, Top-Headlines, Case, Kasaragod police have come up with a plan to crack down on criminal gangs.
< !- START disable copy paste -->

Post a Comment