city-gold-ad-for-blogger

അബുദബി ബിഗ് ടികെറ്റ് നറുക്കെടുപ്പിൽ ഭാഗ്യം കൊയ്ത് കാസർകോട് സ്വദേശി; റഫീഖ് മുഹമ്മദിന് 10 ലക്ഷം ദിർഹം സമ്മാനം

അബുദബി: (www.kasargodvartha.com 17.12.2021) അബുദബി ബിഗ് ടികെറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ഭാഗ്യം കൊയ്ത് കാസർകോട് സ്വദേശി. ദുബൈ ജുമൈറയിൽ ഷെഫായി ജോലി ചെയ്യുന്ന ഉപ്പള ഹേരൂർ പാച്ചാണിയിലെ റഫീഖ് മുഹമ്മദാണ് 10 ലക്ഷം ദിർഹം സമ്മാനം സ്വന്തമാക്കിയത്. റഫീഖ് മുഹമ്മദും ഒമ്പത് സുഹൃത്തുക്കളും ചേർന്നെടുത്ത ടികെറ്റിനാണ് സമ്മാനം ലഭിച്ചത്.
                            
അബുദബി ബിഗ് ടികെറ്റ് നറുക്കെടുപ്പിൽ ഭാഗ്യം കൊയ്ത് കാസർകോട് സ്വദേശി; റഫീഖ് മുഹമ്മദിന് 10 ലക്ഷം ദിർഹം സമ്മാനം
       
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പാചകം ചെയ്യുന്ന തിരക്കിനിടയിലാണ് റഫീഖ് മുഹമ്മദിന് ജീവിതം മാറ്റിമറിച്ച അപ്രതീക്ഷിത ഫോൺ കോൾ അബുദബി ബിഗ് ടികെറ്റ് ഷോയുടെ അവതാരകനിൽ നിന്ന് ലഭിച്ചത്. സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് റഫീഖ് മുഹമ്മദ് പറഞ്ഞു.

സമ്മാനതുക കടം വീട്ടാനും, ജീവകാരുണ്യ പ്രവർത്തനത്തിനും വിനിയോഗിക്കും അദ്ദേഹം അറിയിച്ചു. ആറ് വർഷം മുമ്പാണ് റഫീഖ് യു എ ഇ യിലെത്തിയത്.


Keywords: News, UAE, Abu Dhabi, Kasaragod, Top-Headlines, Natives, Winner, Dubai, Dirham, Ticket, Kasaragod native wins 10 lakhs dirham in Abu Dhabi big ticket.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia